ചീക്കല്‍ക്കടവ് ഫാസ്റ്റ് സര്‍വ്വീസ് നിര്‍ത്തി: കുന്നത്തൂരില്‍ ജനം ദുരിതത്തില്‍

Friday 15 January 2016 10:53 am IST

കുന്നത്തൂര്‍: കുന്നത്തൂരിന്റെ കിഴക്കന്‍ മേഖലയായ ചീക്കല്‍ കടവില്‍ നിന്നുള്ള കെഎസ്ആര്‍ടിസി ഫാസ്റ്റ് ബസ് സര്‍വ്വീസ് യാതൊരു മുന്നറിയിപ്പുമില്ലാതെ നിര്‍ത്തലാക്കിയത് ജനത്തിന് തിരിച്ചടിയായി. വളരെ ലാഭകരമായി കളക്ഷന്‍ നേടികൊണ്ടിരുന്ന സര്‍വീസാണ് കെഎസ്ആര്‍ടിസി നിര്‍ത്തലാക്കിയത്. രാവിലെ ആറിന് ചീക്കല്‍കടവില്‍ നിന്നും തിരുവനന്തപുരത്തേക്കും രാത്രി ഒമ്പന് തിരികെയും രണ്ട് ട്രിപ്പുകളാണ് നടന്നുവന്നത്. എന്നാല്‍ കഴിഞ്ഞ ഒരു മാസമായി ട്രിപ്പ് നടക്കുന്നില്ല. ആറ്റിങ്ങല്‍ ഡിപ്പോയില്‍ നിന്നുള്ളതായിരുന്നു ഈ സര്‍വ്വീസ്. കുന്നത്തൂരിലേയും സമീപപ്രദേശങ്ങളിലേയും ജനങ്ങള്‍ക്ക് ചികിത്സ ആവശ്യങ്ങള്‍ക്കും മറ്റുമായി തിരുവനന്തപുരത്തേക്ക് പോകാനുള്ള ഏകആശ്രയമായിരുന്നു സര്‍വീസ്. അതാണ് ഇപ്പോള്‍ യാതൊരുവിധ മുന്നറിയിപ്പുമില്ലാതെ മുടങ്ങിയിരിക്കുന്നത്. എന്നാല്‍ ഭരണസ്വാധീനം ഉപയോഗിച്ച് ഈ ബസ് സര്‍വീസ് തൊട്ടടുത്ത പഞ്ചായത്തായ കിഴക്കേകല്ലട തട്ടിയെടുത്തതായി പ്രദേശവാസികള്‍ ആരോപണം ഉന്നയിക്കുന്നത്. ചീക്കല്‍കടവ് പാലം യാഥാര്‍ത്ഥ്യമാകുന്നതോടുകൂടി നിരവധി കെഎസ്ആര്‍ടിസി ബസുകള്‍ ഇതുവഴി ഓടിക്കുമെന്ന എംഎല്‍എയുടെ പ്രഖ്യാപനം ഇപ്പോഴും ജലരേഖയായി നിലനില്‍ക്കുന്നു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.