ഹൈദരാബാദ്: പ്രശസ്ത ബോളിവുഡ് നടന് രാജേഷ് വിവേക് (66) അന്തരിച്ചു.ഹൃദയാഘാതത്തെ തുടര്‍ന്ന് ഹൈദരാബാദില്‍വച്ചായിരുന്നു അന്ത്യം.യെവാഡെ സുബ്രഹ്മണ്യം എന്ന തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിങ്ങിനുവേണ്ടിയാണ് രാജേഷ് ഹൈദരാബാദിലെത്തിയത്.
1978ല്‍ ശ്യാം ബെനഗലിന്റെ ജുനൂണ്‍ എന്ന ചിത്രത്തിലൂടെയാണ് അഭിനയ ലോകത്ത് എത്തിയത്. സ്വദേശ്, ജോഷില, ഭൂത് അങ്കിള്‍, വാട്ട് ഈസ് യുവര്‍ രാശി, അഗ്നിപഥ്, വീരാണ, സണ്‍ ഓഫ് സര്‍ദാര്‍, ജോധ അക്ബര്‍ തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങളില്‍ രാജേഷ് വിവേക് അഭിനയിച്ചു.
1949 ജനുവരി 31ന് ഉത്തര്‍പ്രദേശിലെ ജൗന്പുരിലായിരുന്നു ജനനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: