വാഷിംഗ്ടണ്‍: സെല്‍ഫിയെടുക്കാനുള്ള തത്രപ്പാടിനിടെ അപകടത്തില്‍ പെട്ട് മരണമടഞ്ഞവര്‍ കൂടുതല്‍ ഭാരതത്തില്‍. കഴിഞ്ഞ വര്‍ഷം 27 ഓളം പേരാണ് ഇങ്ങനെ മരിച്ചത്. ഇവരില്‍ പകുതി അപകടങ്ങളും ഉണ്ടായത് ഭാരതത്തിലാണെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
സെല്‍ഫിക്കിടെ ട്രെയിനിടിച്ചും ബോട്ടില്‍ നിന്ന് വീണും മലയില്‍ നിന്ന് വീണും ഒക്കെ മരണങ്ങള് ഉണ്ടായിട്ടുണ്ട്. സെപ്തംബറില്‍ താജ് മഹലില്‍ വച്ച് സെല്‍ഫിയെടുക്കാന്‍ ശ്രമിക്കവേ പടികളില്‍ നിന്ന് തെറ്റി വീണ് ഒരു ജപ്പാന്കാരനും മരിച്ചു.
സെല്‍ഫി അപകടമുണ്ടാക്കുന്ന സ്ഥലങ്ങള്‍ കണ്ടെത്താന്‍ മുംബയ് പോലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്.ഇത്തരം സ്ഥലങ്ങളില്‍ സെല്‍ഫി വിലക്കും.
അപകടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ സെല്‍ഫി എടുക്കാതിരിക്കുകയാണ് ചെയ്യേണ്ടത്. നദികളുടെ അരികില്‍, കുന്നുകള്‍ക്കു മുകളില്‍, മരത്തില്‍ കയറിനിന്ന്, പാലത്തിന്റെ കൈവരികളില്‍ കയറിനിന്ന്, പാഞ്ഞടുക്കുന്ന ട്രെയിനിന്റെ അരികില്‍ നിന്ന്… അങ്ങനെ അപകട സാധ്യതയുള്ള സ്ഥലങ്ങള്‍ ഒഴിവാക്കുകയാണ് ചെയ്യേണ്ടത്. നല്ല ഫോട്ടോയെടുക്കാനുള്ള ശ്രമത്തിനിടെ അശ്രദ്ധയുണ്ടാകുമെന്ന് ഉറപ്പ്. അതാണ് അപകടങ്ങള്‍ക്ക് കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: