പന്തീരാങ്കാവ്: ഒളവണ്ണ പള്ളിപ്പുറത്ത് സിപിഎം അക്രമം. അഞ്ച് ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്ക്. ഇന്നലെ രാത്രി ഏഴുമണിയോടെയാണ് സംഭവം. ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരെ തടഞ്ഞു നിര് ത്തി ഭീഷണിപ്പെടുത്തുന്നത് ഈ മേഖലയില്‍ പതിവായിരുന്നു. ഇന്നലെ ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന പ്രവര്‍ത്തകരെ സിപിഎം അക്രമികള്‍ തടഞ്ഞു നിര്‍ത്തി അക്രമിക്കുകയായിരുന്നു. അക്രമം അറിഞ്ഞെത്തിയ മറ്റു ബിജെപി പ്രവര്‍ത്തകരെയും മാരകായുധങ്ങളുമായി അക്രമിക്കുകയായിരുന്നു. പരിക്കേറ്റ പള്ളിപ്പുറം ജിഷ്ണു, ലിജുലാല്‍, ബിജീഷ്, അഖില്‍, ഷനു എന്നിവരെ ബീച്ചാശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരക്കാടത്ത് അനില്‍കുമാര്‍, പാറമ്മല്‍ ശശി, പാട്ടത്തില്‍ സത്യന് എന്നിവരുടെ നേതൃത്വത്തിലാണ് അക്രമികള്‍ അഴിഞ്ഞാടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: