എന്‍ഡോസള്‍ഫാന്‍: ദുരിതബാധിതര്‍ക്ക് സ്വയംതൊഴിലിനായി രണ്ട് ലക്ഷം രൂപ അനുവദിച്ചു

Friday 15 January 2016 3:40 pm IST

കോഴിക്കോട്: കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ബാധിത പ്രദേശങ്ങളില്‍ ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കായി കുടുംബശ്രീ ആരംഭിച്ച ബഡ്‌സ് സ്‌കൂള്‍ കുട്ടികളുടെ അമ്മമാര്‍ക്ക് സ്വയംതൊഴില്‍ പദ്ധതികള്‍ ആരംഭിക്കാനായി 2 ലക്ഷം രൂപം വീതം അനുവദിച്ചതായി പഞ്ചായത്ത് സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.എം.കെ.മുനീര്‍ അറിയിച്ചു. മൂഴിയാര്‍, പെരള, കല്ലാര്‍, കാറഡുക്ക, കയ്യൂര്‍ചീമേനി, പുല്ലൂര്‍പെരിയ എന്നീ ആറ് പഞ്ചായത്തുകളിലെ സ്വയംതൊഴില്‍ യൂണിറ്റുകളില്‍ നടപ്പിലാക്കുന്ന ഈ പദ്ധതിയില്‍ അമ്പതോളം ഗുണഭോക്താക്കളുണ്ടാവും. കുടുംബശ്രീയുടെ ചരിത്രത്തിലാദ്യമായിട്ടാണ് 100% സബ്‌സിഡി നിരക്കില്‍ സ്വയം തൊഴില്‍ പദ്ധതികള്‍ക്കായി തുക വകയിരുത്തുന്നത്. കുടുംബശ്രീ ജില്ലാമിഷനാണ് പദ്ധതി നടത്തിപ്പിന്റെ ചുമതല. കമ്മ്യൂണിറ്റി റിസോഴ്‌സ് പെഴ്‌സണ്‍ സപ്പോര്‍ട്ട് (സി.ആര്‍.പി) യൂണിറ്റുകള്‍ക്കാവശ്യമായ ഹാന്റ് ഹോള്‍ഡിംഗ് സപ്പോര്‍ട്ടും ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.