നിയമസഭാതെരഞ്ഞെടുപ്പില്‍ ബിജെപി വന്‍മുന്നേറ്റം നടത്തും: അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള

Friday 15 January 2016 3:41 pm IST

താമരശ്ശേരി: നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍മുന്നേറ്റം നടത്തുമെന്ന് മുന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള അഭിപ്രായപ്പെട്ടു. ബിജെപി കൊടുവള്ളി മണ്ഡലം പ്രവര്‍ത്തകകണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയുടെ വളര്‍ച്ചയില്‍ മനോനില തെറ്റിയ കോണ്‍ഗ്രസും സിപിഎമ്മും അസത്യപ്രചരണം അഴിച്ചുവിടുകയാണ്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗത്തിന് തുല്യനീതി ലഭിക്കുന്നതിന് വേണ്ടി മൂന്നാം ബദലിനെ കേരളീയ സമൂഹം ഉറ്റുനോക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന വിമോചനയാത്രക്ക് 23ന് താമരശ്ശേരിയില്‍ ഉജ്ജ്വല സ്വീകരണം നല്‍കാന്‍ കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. മണ്ഡലം പ്രസിഡന്റ് വി.കെ. ചോയിക്കുട്ടി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍സെക്രട്ടറി കെ.പി. ശ്രീശന്‍, പട്ടികജാതിമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട്, ടി.പി.ജയചന്ദ്രന്‍മാസ്റ്റര്‍, ഗിരീഷ് തേവള്ളി, കെ.പ്രഭാകരന്‍ നമ്പ്യാര്‍, ഷാന്‍ കട്ടിപ്പാറ, ജോസ് കാപ്പാട്ടുമല, കെ.വേലായുധന്‍, നിഷരാജു, ബബീഷ് എന്‍,വത്സന്‍ കനകദാസ് പ്രസംഗിച്ചു. ഒ.കെ.ഷാജി സ്വാഗതവും വിനോദ്. കെ. കെ. നന്ദിയും പറഞ്ഞു. വടകര: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന വിമോചനയാത്രയുടെ വടകര മണ്ഡലത്തിലെ സ്വീകരണം വിജയിപ്പിക്കുന്നതിനായി സ്വാഗതസംഘം രൂപീകരിച്ചു. സ്വാഗതസംഘം രൂപീകരണ കണ്‍വെന്‍ഷന്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. എം. രാജേഷ് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ അടിയേരി രവീന്ദ്രന്‍, പി.എം. അശോകന്‍, ശ്രീധരന്‍ മടപ്പള്ളി, കടത്തനാട് ബാലകൃഷ്ണന്‍, സിന്ധു എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി എം. പ്രദീപന്‍, എം.അച്യുതന്‍, ചുള്ളിയില്‍ നാരായണന്‍, പി.എം. അശോകന്‍(രക്ഷാധികാരിമാര്‍),സി.കെ. രാധാകൃഷ്ണന്‍ ചോറോട്(ചെയര്‍മാന്‍), ശ്രീജന്‍മാസ്റ്റര്‍ വടകര(ജനറല്‍ കണ്‍വീനര്‍), എം. ബാലകൃഷ്ണന്‍, ശ്യാംരാജ്, വ്യാസന്‍, വിജയ് ബാബു(വൈസ്‌ചെയര്‍മാന്‍) എന്നിവരെ തെരഞ്ഞെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.