കോഴിക്കോട്: കോട്ടൂളി സരസ്വതി വിദ്യാമന്ദിരം ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ വിവേകാനന്ദ ജയന്തിയാഘോഷത്തോടനുബന്ധിച്ച് യോഗാ മത്സരം നടത്തി. സുധടീച്ചറുടെ നേതൃത്വത്തില്‍ 6,7,8 ക്ലാസുകളിലെ വിദ്യാര്‍ത്ഥികളാണ് മത്സരത്തില്‍ പങ്കെടുത്തത്. ഉദ്ഘാടന സദസില്‍ സ്കൂള്‍ മാനേജര്‍ വി. അനില്‍ കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.വിദ്യാലയം മാതൃസമിതി പ്രസിഡന്റും പതഞ്ജലി യോഗ ആചാര്യയുമായ രജനി ഉദ്ഘാടനം ചെയ്തു. കെ.ടി.ബാലഗോപാല്‍, ഏകലവ്യ വിദ്യാര്‍ത്ഥി നികേതന്‍ സെക്രട്ടറി വിനോദ് തുടങ്ങിയവര്‍ ആശംസ നേര്‍ന്നു. പ്രധാന അദ്ധ്യാപകന് വി.ബാലകൃഷ്ണന് മാസ്റ്റര്‍ സ്വാഗതവും സ്നേഹ പ്രഭ നന്ദിയും പറഞ്ഞു.
കോഴിക്കോട്: കുണ്ടൂപ്പറമ്പ് വിവേകാനന്ദ കലാ സാംസ്കാരിക ജനസേവാ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ വിവേകാനന്ദ ജയന്തി ആഘോഷിച്ചു. കുണ്ടൂപ്പറമ്പ് വിവേകാനനന്ദ ഹാളില്‍ നടന്ന ആഘോഷത്തില്‍ കെ. സുനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ബിജെപി സം സ്ഥാന കമ്മിറ്റി അംഗം ടി.പി. ജയചന്ദ്രന് മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: