മുംബൈ: ഭാരതം ലോകത്തിന് പ്രദാനം ചെയ്തത് ആത്മീയതയാണെന്നും വര്ഗ്ഗീയതയല്ലായെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ആത്മീയത എല്ലാ പ്രശ്നങ്ങളുടെയും പരിഹാരമാണെന്നും ഇക്കാര്യം മുന്‍ രാഷ്ട്രപതി എ.പി.ജെ. അബുദുള്‍ കലാം അടിവരയിട്ടിട്ടുണ്ടെന്നും മോദി പറഞ്ഞു.
ഭാരതത്തിലെ ജനങ്ങളെ ശരിയായ രീതിയില്‍ മനസ്സിലാക്കുന്നതില്‍ ലോകം പരാജയപ്പെട്ടു. നമ്മുടെ ഋഷിമാരും സന്യാസിമാരും രാജ്യത്തിന്റെ പൈതൃകത്തിന് വലിയ സംഭാവനകളാണ് നല്‍കിയിട്ടുള്ളത്. ജൈന ആചാര്യന് രത്നസുന്ദര്സുരിസ്വരാജ് മഹാരാജിന്റെ ‘മരു ഭാരത് സരു ഭാരത്’ എന്ന പുസ്തക പ്രകാശന ചടങ്ങില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കുകയായിരുന്നു മോദി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: