ആലപ്പുഴ: കേരള ഹോംഗാര്‍ഡ്സ് അസോസിയേഷന് സംസ്ഥാന സമ്മേളനം ഹരിപ്പാട്ട് നടക്കും. നാളെ രാവിലെ 10ന് നാരകത്തറ റീന്‍ പാലസ് ഓഡിറ്റോറിയത്തില്‍ പ്രതിനിധി സമ്മേളനം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്യും. അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് ആര്. സുരേഷ്കുമാര്‍ അധ്യക്ഷത വഹിക്കും. 2.30ന് നടക്കുന്ന പൊതുസമ്മേളനം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.
വിവിധ ജില്ലകളില്‍ നിന്നുള്ള ആയിരത്തിലധികം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് ആര്. സുരേഷ്കുമാര്‍, സെക്രട്ടറി ബി. രാമചന്ദ്രന് നായര്‍, എന്‍. സുകേശന്, എസ്. ജയകുമാര്‍, എസ്. അനൂപ് കുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: