കട്ടപ്പന; ആര്‍എസ്എസ് കട്ടപ്പന ടൗണ്‍ ശാഖാ മുഖ്യശിക്ഷകിന്റെ വാഹനത്തിന് നേരെ ആക്രമണം പിരിക്കേറ്റ മുഖ്യശിക്ഷക് അമ്പലക്കവല വാഴയില്‍ രാജപ്പന്റെ മകന് അരുണ്‍(24)നെ പരിക്കുകളോടെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സംഭവ ദിവസം പെട്ടി ഓട്ടോ ഡ്രൈവറായ അരുണ്‍ ജോലികഴിഞ്ഞ് രാത്രി 10 മണിയോടെ വീട്ടിലേക്ക് മടങ്ങും വഴി കട്ടപ്പന അമര്‍ജവാന്‍ റോഡിന് സമീപത്ത് വെച്ചാണ് അക്രമം ഉണ്ടായത്. കെ എല്‍ 06എഫ് 169 എന്ന നമ്പറിലുള്ള മാരുതി 800 അരുണിന്റെ വാഹനത്തെ ഓവര്‍ടേക്ക് ചെയ്ത് വിലങ്ങി നിര്‍ത്തിച്ചതിന് ശേഷം കല്ലെറിയുകയായിരുന്നു. നിയന്ത്രണം വിട്ടവാഹനം മറിഞ്ഞപ്പോള്‍ ഉണ്ടായ ശബ്ദംകേട്ട് ആളുകള്‍ ഓടിക്കുടിയപ്പോള്‍ അക്രമികള്‍ ഓടിരക്ഷപ്പെട്ടു.കട്ടപ്പനപോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.ആക്രമണത്തിന് നേതൃത്വം നല്‍കിയവരെക്കുറിച്ച് സൂചന ലഭിച്ചിട്ടില്ല. പോലീസ് പ്രശ്നത്തിന്റെ ഗൗരവം കണക്കിലെടുത്ത് അന്വേഷണം നടത്തുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.
പ്രതികളെ എത്രയും വേഗം പിടികൂടണമെന്ന് ബിജെപി ഉള്‍പ്പെടെയുള്ള സംഘപരിവാര്‍ സംഘടനകള്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: