അപകട കെണിയൊരുക്കി ദേശീയ പാതയോരം

Friday 15 January 2016 8:52 pm IST

നീലേശ്വരം: ദേശീയപാതയിലെ കുണ്ടുംകുഴിയും വരുത്തുന്ന അപകടമായിരുന്നു ഇതുവരെ പരാതിക്കുള്ള മുഖ്യകാരണം. റോഡ് മെക്കാഡം ടാറിങ്ങിലൂടെ ഏതാണ്ട് മെച്ചപ്പെട്ടുവെങ്കിലും ടാറിങ്ങിന് ശേഷം റോഡിന്റെ വശങ്ങളില്‍ മണ്ണിട്ട് നിരപ്പാക്കാത്ത ഒരടിയോളം വരുന്ന മെക്കാഡം തിട്ടകളാണ് ഇപ്പോള്‍ അപകട കാരണം. റോഡില്‍ നിന്ന് താഴേക്ക് തെന്നുന്ന വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നത് പതിവായിത്തീര്‍ന്നിരിക്കുന്നു. ഇരുചക്രവാഹനങ്ങളും മറ്റു ചെറിയ വാഹനങ്ങളുമാണ് അപകടത്തില്‍പെടുന്നത്. നീലേശ്വരം മാര്‍ക്കറ്റ് ജംഗഷന്‍ മുതല്‍ മാവുങ്കാല്‍ വരെ നിരവധി ചെറിയ അപകടങ്ങള്‍ നടന്നുകഴിഞ്ഞ് വലിയ അപകടങ്ങള്‍ വരുമ്പോള്‍ അധികൃതര്‍ ഉരിയാടും, വാഗ്ദാനങ്ങള്‍ നല്‍കും ഇത്രമാത്രം. കാര്യങ്കോട് റോഡ് വികസിപ്പിക്കാന്‍ കൂട്ടിയിട്ട മണ്‍കൂനകളാണ് ഇപ്പോള്‍ അപകടത്തിന് കാരണമായിത്തീരുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.