ആലപ്പുഴ: സ്വകാര്യ ബസ് തൊഴിലാളികള്‍ ഇന്നു മുതല്‍ സമരം പ്രഖ്യാപിച്ച സാഹചര്യത്തില്‍ നടത്തിയ ചര്‍ച്ച തീരുമാനമാകാതെ പരാജയപ്പെട്ടു. വര്‍ദ്ധിപ്പിച്ച ശമ്പളം ബസ് ഉടമകള്‍ നിഷേധിച്ചതിനെ തുടര്‍ന്നാണ് ജീവനക്കാര്‍ ഇന്നു മുതല്‍ ജില്ലയില്‍ പണിമുടക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം ജില്ലാ കളകടര്‍, ജില്ലാലേബര്‍ ഓഫിസര്‍ എന്നിവരുടെ സാനിദ്ധ്യത്തില്‍ തൊഴിലാളി യൂണിയന് നേതാക്കളും, ബസ് ഉടമകളും നടത്തിയ ചര്‍ച്ചയാണ് പരാജയപ്പെട്ടത്. ബിഎംഎസ്, സിഐടിയു, എഐടിയുസി തുടങ്ങിയ സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: