വിശ്വാസങ്ങളില്‍ ഇടപെടാനില്ല: സദാനന്ദ ഗൗഡ

Friday 15 January 2016 9:36 pm IST

കൊച്ചി: രാജ്യത്തെ വിവിധ ആരാധനാലയങ്ങള്‍ വ്യത്യസ്തമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും നിയന്ത്രണങ്ങളും പിന്തുടരുന്നുണ്ടെന്നും അതില്‍ ഇടപെടാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നില്ലെന്നും കേന്ദ്ര നിയമമന്ത്രി ഡി.വി.സദാനന്ദ ഗൗഡ. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സുപ്രീംകോടതി പരാമര്‍ശത്തോട് തത്ക്കാലം പ്രതികരിക്കാനില്ല. കോടതി അന്തിമവിധി പ്രഖാപിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ അഭിപ്രായ പ്രകടനം നടത്തുന്നത് കോടതിയലക്ഷ്യമാകും. ഇപ്പോഴുണ്ടായതിനു സമാനമായ മറ്റൊരു വിധി കേരള ഹൈക്കോടതിയും നേരത്തെ പുറപ്പെടുവിച്ചിട്ടുണ്ട്. വിഷയം വിശദമായി പഠിച്ച ശേഷം കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ നിലപാട് അറിയിക്കും. നിയമമന്ത്രി ആയതിനാല്‍ ഇക്കാര്യത്തില്‍ വ്യക്തിപരമായ നിലപാട് പരസ്യമായി പ്രഖ്യാപിക്കുന്നത് ശരിയല്ലെന്നും മന്ത്രി ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.