വൈപ്പിന്‍: മത്സ്യമേഖലയിലെ പ്രശ്നങ്ങള്‍ പഠിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മന്ത്രിമാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും പരിഹാരം കാണുമെന്നും കേന്ദ്രനിയമ മന്ത്രി സദാനന്ദ ഗൗഡ. ബിജെപി വൈപ്പിന്‍ നിയോജക മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച മത്സ്യത്തൊഴിലാളി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തീരദേശപരിപാലന നിയമത്തിലെ അപാകതകള്‍, വൈപ്പിന്‍ മേഖലിലെ പുലിമുട്ട് നിര്‍മാണം, തീരദേശ ഹൈവേ തുടങ്ങിയ വിഷയങ്ങള്‍ പരിപാടിയില്‍ പങ്കെടുത്തവര്‍ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങള്‍ ഗൗരവത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് കെ.പി. ബിനീഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്, ജില്ലാ പ്രസിഡന്റ് പി.ജെ. തോമസ്, എന്‍.പി. ശങ്കരന്‍കുട്ടി, ടി.പി. മുരളീധരന്, എന്‍.എം. വിജയന്, പി.എസ്. ഷമി, എസ്. പുരുഷോത്തമന്, ഷൈജു, എ.എസ്. ബാബു, എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: