കോട്ടയം: രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ സേവാവിഭാഗമായ സേവാഭാരതിയും ആയുര്‍വ്വേദ ചികിത്സാകേന്ദ്രം ദീര്‍ഘായുഷ് ഹോസ്പിറ്റലും സംയുക്തമായി നാളെ രാവിലെ 10 മുതല്‍ മറിയപ്പള്ളി ഗവ. വിഎച്ച്എസ്എസില്‍ സൗജന്യ ആയുര്‍വേദ ചികിത്സയും മരുന്നു വിതരണവും നടത്തും. കോട്ടയം മുനിസിപ്പല്‍ ചെയര്‍ പേഴ്സണ്‍ ഡോ. സോന.പി.ആര് ഉദ്ഘാടനം ചെയ്യുന്ന ക്യാമ്പില്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ കെ. ശങ്കരന് അദ്ധ്യക്ഷത വഹിക്കും. തുടര്‍ന്ന് ബോധവത്ക്കരണ ക്ലാസും പരിശോധനയും മരുന്നു വിതരണവും ഡോ. മനോജ് കുമാറിന്റെ നേതൃത്വത്തില്‍ ഡോ. ശ്രീജിത്ത്, ഡോ. അര്‍ച്ചന, ഡോ. ഹൃഷികേശ് എന്‍, ഡോ. ജിജി. യു നായര്‍ എന്നിവര്‍ ചേര്‍ന്ന് നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: