കണ്ണൂര്‍: റിപ്പബ്ലിക് ദിനാഘോഷവുമായി ബന്ധപ്പെട്ട് ദേശീയോദ്ഗ്രഥനം അടിസ്ഥാനമാക്കി നിശ്ചല ദൃശ്യങ്ങള്‍ തയ്യാറാക്കണമെന്ന് ഇതുമായി ബന്ധപ്പെട്ട് കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. ജനോപകാരപ്രദമായ നൂതന പദ്ധതികള്‍ നടപ്പാക്കിയ വിവിധ വകുപ്പ് മേധാവികളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് മെഡല്‍ നല്‍കും. മികച്ച സേവനം നല്കിയ ഉദ്യോഗസ്ഥരെ പരിഗണിക്കപ്പെടുന്നതിന് തല്പരരായ ഓഫീസര്‍മാര്‍ ജില്ലാ കലക്ടര്‍ക്ക് അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
നെഹ്റു യുവകേന്ദ്ര, ജില്ലാ പഞ്ചായത്ത്, ആരോഗ്യ വകുപ്പ്, മോട്ടോര്‍ വാഹന വകുപ്പ്, ടൂറിസം വകുപ്പ്, കൃഷി വകുപ്പ്, കുടുംബശ്രീ, പൊലീസ്, റവന്യൂ വകുപ്പ്, ശുചിത്വമിഷന്, സാമൂഹ്യനീതി വകുപ്പ് തുടങ്ങിയ സിവില്‍ വിഭാഗങ്ങളും സ്കൂള്‍ വിദ്യാര്‍ത്ഥികളും പ്രത്യേകമായി ഫ്ളോട്ടുകള്‍ തയ്യാറാക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു. മികച്ച നിശ്ചല ദൃശ്യമായി തെരഞ്ഞെടുക്കപ്പെടുന്ന ഫ്ളോട്ടിന് ആകര്‍ഷകമായ സമ്മാനം നല്‍കും. ഫ്ളോട്ട് അവതരണത്തില്‍ പങ്കെടുക്കുന്ന ജില്ലാതല ഓഫീസര്‍മാര്‍ വിവരങ്ങള്‍ 24 ന് ഉച്ചക്ക് 12 മണിക്ക് മുമ്പ് കലക്ടറേറ്റിലെ എ സെക്ഷനില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ് എല്ലാ ജീവനക്കാരും ഓഫീസിലെ പരേഡ് ആഘോഷത്തില്‍ പങ്കെടുക്കണമെന്നും കലക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: