കണ്ണൂര്‍: ഡിജിറ്റല്‍ ഇന്ത്യ വാരാഘോഷ പരിപാടി സംഘടിപ്പിച്ചതില്‍ കണ്ണൂര്‍ ജില്ലക്ക് മൂന്നാം സ്ഥാനം ലഭിച്ചത് സമുചിതമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി റിപ്പബ്ലിക് ദിനമായ ജനുവരി 26 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഭരണസുതാര്യതയ്ക്ക് വിവര സാങ്കേതിക വിദ്യയുടെ ഉപയോഗം എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി ഹയര്‍ സെക്കണ്ടറി/കോളേജ് തലത്തിലുളള വിദ്യാര്‍ത്ഥികള്‍ക്ക് ഈ വിഷയത്തില്‍ പ്രായോഗികവും, ക്രിയാത്മകവുമായ ഒരു സംക്ഷിപ്ത പ്രൊജക്ട് തയ്യാറാക്കല്‍ മത്സരം നടത്തും. മികച്ച മൂന്ന് പ്രൊജക്ടുകള്‍ കണ്ടെത്തി അവ തയ്യാറാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും. പ്രൊജക്ട് അവതരണത്തിനുളള അവസരവും നല്‍കും. തല്പരരായ വിദ്യാര്‍ത്ഥികള്‍ 21 നകം കലക്ടറേറ്റിലെ ജില്ലാ ഇന്‍ഫര്‍മാറ്റിക്സ് ഓഫീസില്‍ പ്രൊജക്ട് സമര്‍പ്പിക്കേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: