കണ്ണൂര്‍: കേരള ക്ഷേത്ര സംരക്ഷണ സമിതി സുവര്‍ണ ജയന്തി ആഘോഷത്തിന്റെ ഭാഗമായി മാതൃസമിതി സംസ്ഥാന അധ്യക്ഷ പ്രൊഫ.വി.ടി.രമ നയിക്കുന്ന സ്ത്രീ സ്വാഭിമാന്‍ യാത്ര 25, 26 തീയ്യതികളില്‍ ജില്ലയില്‍ പര്യടനം നടത്തും. 24 മുതല്‍ ഫെബ്രുവരി 7 വരെ അനന്തപുരം മുതല്‍ അനന്തപുരി വരെ നടത്തുന്ന ജാഥ 25 ന്കാസര്‍കോട് മല്ലികാര്‍ജ്ജുന ക്ഷേത്ര പരിസരത്ത് വെച്ച് ഗോവ ഗവര്‍ണര്‍ മൃദുല സിന്‍ഹ ഉദ്ഘാടനം ചെയ്യും. രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങില്‍ ജഗദ്ഗുരു ശ്രീ യോഗാനന്ദ സരസ്വതി സ്വാമിജി, കാജംപാടി സുബ്രഹ്മണ്യസ്വാമി, രവീശതന്ത്രി കുണ്ടാര്‍, പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍, അഡ്വ.കെ.കെ.ബാലറാം, എ.കെ.ബി.നായര്‍, സ്വാമി അയ്യപ്പദാസ്, കെ.എസ്.നാരായണന്, എം.ശ്രീധരന്, രാജന് മൂളിയാര്‍, സന്ധ്യ ബി ഷെട്ടി, ശാന്ത എസ് പിള്ള, പ്രമീള ജി നായ്ക്ക് തുടങ്ങി പ്രമുഖര്‍ പങ്കെടുക്കും. 25 ന് രാവിലെ 10 മണിക്ക് പയ്യന്നൂര്‍, 11.30 ന് തളിപ്പറമ്പ്, വൈകുന്നേരം 3 മണിക്ക് കണ്ണൂര്‍ എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം 5 മണിക്ക് ജാഥ തലശ്ശേരിയില്‍ സമാപിക്കും. 26 ന് രാവിലെ 10 മണിക്ക് ഇരിട്ടി, 11 ന് കൊട്ടിയൂര്‍ എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം ജാഥ വയനാട് ജില്ലയിലേക്ക് പ്രവേശിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: