പയ്യാവൂര്‍: ബൈക്ക് യാത്രികനായ യുവാവ് ലോറി കയറി മരിച്ചു. പയ്യാവൂര്‍ പൊന്ന്യം പറമ്പിലെ സനീഷ് രവീന്ദ്രന്(24)ആണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ രാവിലെ ഇരിട്ടി ശ്രീകണ്ഠാപുരം സംസ്ഥാന പാതയില്‍ തന്തോട് ബൈക്കുകള്‍ കൂട്ടിയിടിച്ച് റോഡില്‍ വീണ സനീഷിന്റെ മേല്‍ ലോറി കയറിയാണ് അപകടം. ഇയാള്‍ക്കൊപ്പം ബൈക്കിലുണ്ടായിരുന്ന അയല്‍വാസി മനോജിനെ(23) നിസ്സാര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും സഞ്ചരിച്ച ബൈക്കിന് മുന്നിലുണ്ടായിരുന്ന മറ്റൊരു ബൈക്ക് റോഡില്‍ കേബിള്‍ കിടക്കുന്നത് കണ്ട് ബ്രേക്കിട്ടപ്പോള്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ സനീഷും മനോജും റോഡില്‍ തെറിച്ചുവീഴുകയും ഈ സമയത്ത് ഇരിട്ടിയില്‍ നിന്നും ഉളിക്കല്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി സനീഷിന്റെ ദേഹത്ത് കയറിയിറങ്ങുകയുമായിരുന്നു. സനീഷിനെ ഉടന്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ബയോ മെഡിക്കല്‍ എഞ്ചിനിയറിങ്ങ് പൂര്‍ത്തിയാക്കിയ സനീഷ് രാഷ്ട്രീയ സ്വയംസേവക് സംഘം പ്രവര്‍ത്തകനാണ്. റെയില്‍വേയില്‍ ഉദ്യോഗസ്ഥനായ ഇ.വി.രവീന്ദ്രന്-തളിയില്‍ കമലാക്ഷി ദമ്പതികളുടെ മകനാണ്. ഏകസഹോദരന് സജേഷ്. ബിജെപി ജില്ലാ പ്രസിഡണ്ട് കെ.രഞ്ചിത്ത്, അഡ്വ.സണ്ണി ജോസഫ് എംഎല്‍എ തുടങ്ങി നിരവധി പേര് ആശുപത്രിലെത്തി അന്തിമോപചാമര്പ്പിച്ചു.
പരിയാരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ മൃതദേഹം ഇന്ന് രാവിലെ വീട്ടിലെത്തിച്ച് 11 മണിക്ക് പയ്യാവൂര്‍ ഹിന്ദു ശ്മശാനത്തില്‍ സംസ്കരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: