ബാങ്ക് ക്ലബ്ബിന്റെ നെല്‍കൃഷി വിളവെടുപ്പിന് തയ്യാറായി

Saturday 16 January 2016 1:47 pm IST

തലശ്ശേരി: ധര്‍മ്മടം സര്‍വ്വീസ് സഹകരണ ബേങ്കിന്റെ കീഴിലുള്ള കര്‍ഷക ക്ലബ് നബാര്‍ഡിന്റെ സഹകരണത്തോടെ ആരംഭിച്ച നെല്‍കൃഷി വിളവെടുപ്പിന് തയ്യാറായി. തരിശായി കിടന്നിരുന്ന 4 ഏക്കര്‍ പാടത്താണ് 7 കര്‍ഷകര്‍ ചേര്‍ന്ന് മുണ്ടകന്‍ കൃഷി നടത്തിയത്. കഴിഞ്ഞ 10 വര്‍ഷമായി നരിവയല്‍ എന്നറിയപ്പെടുന്ന ഈ പാടത്ത് ബേങ്കിന്റെ പലിശ രഹിത വായ്പ വഴിയാണ് കൃഷി നടത്തിവരുന്നത്. പാലയാട് ഡയറ്റിന്റെ അധീനതയിലുള്ള വയല്‍ പാടത്തിനടുത്താണ് കൃഷി ഇറക്കുന്നത്. കെ.ശശിധരന്‍, പച്ചേന്‍ ബാലന്‍, നെല്ലിക്ക നാരായണന്‍, പൂഴിയില്‍ പ്രസാദന്‍, പനോളി ലക്ഷ്മണന്‍, എം.സുരേന്ദ്രന്‍ തുടങ്ങിയവരാണ് കൃഷിക്ക് നേതൃത്വം നല്‍കുന്നത്. നേരത്തെ വിവിധ തരം പച്ചക്കറികളും ഇവിടെ കൃഷിചെയ്തിരുന്നു. ഇപ്പോള്‍ വിളഞ്ഞു കഴിഞ്ഞ നെല്ല് ദിവസങ്ങള്‍ക്കം കൊയ്യുന്നതോടെ ഈ സ്ഥലത്ത് പയര്‍വര്‍ഗ്ഗങ്ങള്‍ കൃഷിചെയ്യാനുള്ള തെയ്യാറെടുപ്പിലാണ് കര്‍ഷകര്‍. ഇതിനായി ഉഴുന്ന് പയര്‍, മുതിര തുടങ്ങിയവയുടെ വിത്തുകള്‍ ശേഖരിച്ചിട്ടുണ്ടെന്നും കര്‍ഷകരോടൊപ്പം ബാങ്ക് പ്രസിഡണ്ട് ടി.പ്രസാദ് സെക്രട്ടറി എ.ടി.രതീശന്‍, മുന്‍ സെക്രട്ടറി സി.മോഹനന്‍, ബാങ്ക് ഭരണസമിതി അംഗങ്ങളായ പനോളി ലക്ഷ്മണന്‍, ഇ.വി.കുമാരന്‍, ടി.രമണി തുടങ്ങിയവരും നബാര്‍ഡ് എജിഎം എസ്എസ് നാഗേഷ് എന്നിവരും പാടത്ത് വെച്ച് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.