ഇരിട്ടി: വ്യാഴാഴ്ച വൈകുന്നേരം ജോലിക്കിടെ ഹൃദയാഘാതം മൂലം അന്തരിച്ച കണ്ണവം എസ്ഐ പി.കെ.പ്രകാശിന്റെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ പരിക്കളത്തെ വീട്ടു വളപ്പില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു.
രാവിലെ 12 മണിയോടെ കണ്ണൂര്‍ പോലീസ് ആസ്ഥാനത്ത് പ്രദര്‍ശനത്തിനു വെച്ച മൃതദേഹം അവിടെനിന്നും കണ്ണവം പോലീസ് സ്റ്റേഷനിലും, തുടര്‍ന്ന് ഭാര്യവീടായ മട്ടന്നൂര്‍ പരിയാരത്തും, പ്രകാശ് ആദ്യാക്ഷരങ്ങള്‍ കുറിച്ച പരിക്കളം യുപി സ്കൂളിലും പൊതു ദര്‍ശനത്തിനു വെച്ചശേഷം സ്വന്തം വീട്ടിലെത്തിച്ചു.
ജില്ലാ പോലീസ് മേധാവി ഉണ്ണിരാജന്, ഇരിട്ടി ഡിവൈഎസ്പി പി.സുകുമാരന്‍, സിഐ വി.വി.മനോജ് തുടങ്ങി വിവിധ സ്റ്റേഷനുകളിലെ എസ്ഐമാര്‍, മറ്റു പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരും സംസ്കാര ചടങ്ങില്‍ പങ്കെടുത്തു. മന്ത്രി കെ.സി.ജോസഫ്, എംഎല്‍എ സണ്ണി ജോസഫ്, വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പരേതന്റെ വീട്ടിലെത്തി ആദരാഞ്ജലികളര്‍പ്പിച്ചു. വൈകുന്നേരം 5 മണിയോടെയാണ് ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പില്‍ സംസ്കരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: