രാജേഷ് പിള്ള സംവിധാനം ചെയ്യുന്ന വേട്ട ഈ മാസം 29 ന് പ്രദര്‍ശനത്തിനെത്തും. കുഞ്ചാക്കോ ബോബന്, ഇന്ദ്രജിത്ത്, മഞ്ജു വാര്യര്‍ തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തുന്നു. ഈ സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രത്തില്‍ മഞ്ജു വാര്യര്‍ ഐപിഎസ് ഉദ്യോഗസ്ഥയായിട്ടാണ് അഭിനയിക്കുന്നത്.
അരുണ്‍ലാല്‍ രാമചന്ദ്രനാണ് വേട്ടയ്ക്കുവേണ്ടി തിരക്കഥ രചിച്ചിരിക്കുന്നത്. കൊച്ചി, വയനാട്, പുനലൂര്‍ എന്നിവിടങ്ങളിലായിട്ടായിരുന്നു ചിത്രീകരണം. എ.വി അനൂപ് പ്രൊഡക്ഷന്‍സുമായി ചേര്‍ന്ന് രാജേഷ് പിള്ള ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്.
ഭാമ, വിജയരാഘവന്, പ്രേം പ്രകാശ്, ദീപക് പരമ്പോല്‍, റോണി ഡേവിഡ് രാജ് തുടങ്ങിയവരും അഭിനയിക്കുന്നു. ഷാന്‍ റഹ്മാനാണ് ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: