ന്യൂദല്‍ഹി: പികെ എന്ന തന്റെ ചലച്ചിത്രം പാക്കിസ്ഥാനില്‍ പ്രോല്‍സാഹിപ്പിക്കാന്‍ അമീര്‍ ഖാന് ഐഎസ്ഐയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചെന്ന് ഡോ.സുബ്രഹ്മണ്യന് സ്വാമി.
അമീറിന്റെ പ്രസ്താവനകള്‍ക്ക് ഞാന്‍ വലിയ പ്രാധാന്യം നല്‍കാറില്ല.
പികെ വിജയിപ്പിക്കാന്‍ അമീര്‍ പാക്കിസ്ഥാന്റെ ഐഎസ്ഐയുമായി സഖ്യത്തില്‍ ഏര്‍പ്പെട്ടു എന്ന് എനിക്കറിയാം. ഇക്കാര്യത്തില്‍ ഇന്നും അമീര്‍ വിശദീകരണം നല്‍കിയിട്ടുമില്ല. സ്വാമി വാര്‍ത്താഏജന്‍സിക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
അവിശ്വസനീയ ഇന്ത്യ എന്നതിന്റെ ബ്രാന്‍ഡ് അംബാസഡറായി അമീര്‍ തുടരുമ്പോള്‍ ഭാര്യക്ക് ഇവിടെ അരക്ഷിതാവസ്ഥ തോന്നുന്നത് ശരിയല്ല. അവര്‍ക്ക് അങ്ങനെ തോന്നുന്നുണ്ടെങ്കില്‍ അവര്‍ ഭാരതം വിടണം. അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: