ആലുവ: പതിനഞ്ചാമത് മാര്‍ അത്തനേഷ്യസ് ട്രോഫിക്കുവേണ്ടിയുള്ള അഖിലേന്ത്യാ ഇന്റര്‍ സ്കൂള്‍ ടൂര്‍ണമെന്റില്‍ തിരുവനന്തപുരം ജി.വി. രാജ സ്പോര്‍ട്സ് സ്കൂളിന് വിജയം. ഇന്നലെ നടന്ന പ്രീ ക്വാര്‍ട്ടര്‍ ഫൈനലില്‍ കോഴിക്കോട് സാമൂതിരി എച്ച്എസ്എസിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ജി.വി. രാജ കീഴടക്കി. വിജയികള്‍ക്ക് വേണ്ടി 31-ാം മിനിറ്റില്‍ അഖില്‍ ദേവും 37-ാം മിനിറ്റില്‍ നിതിന്‍ വില്‍സണും ലക്ഷ്യം കണ്ടു. ഇന്ന് നടക്കുന്ന മത്സരത്തില്‍ ഫാദര്‍ ആഗ്നല്‍ എച്ച്എസ്എസ് ഗോവ മലപ്പുറം എംഎസ്പി സ്കൂളുമായി ഏറ്റുമുട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: