കൊച്ചി: ജസ്റ്റിസ് വി.ആര്. കൃഷ്ണയ്യര്‍ ഇന്റര്‍നാഷണല്‍ മിഷന് ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് ഏര്‍പ്പെടുത്തിയ ജസ്റ്റിസ് വി.ആര്.കൃഷ്ണയ്യര്‍ സ്മാരക പുരസ്കാരം ജന്മഭൂമി എഡിറ്റര്‍ ലീലാ മേനോന് സമര്‍പ്പിച്ചു. 10001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന അവാര്‍ഡ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് സമര്‍പ്പിച്ചത്. പരിപാടി കേന്ദ്ര നിയമമന്ത്രി സദാനന്ദ ഗൗഡ ഉദ്ഘാടനം ചെയ്തു. പ്രൊഫ.എം.കെ.സാനു അധ്യക്ഷത വഹിച്ചു. ഷാനി പ്രഭാകരന് (മനോരമ ന്യൂസ്), നിഷിമ (മനോരമ ആഴ്ചപ്പതിപ്പ്), ലേബി സജീന്ദ്രന് (മാതൃഭൂമി ന്യൂസ്), അനുജ (റിപ്പോര്‍ട്ടര്‍ ടിവി) എന്നിവരും പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി. കൃഷ്ണയ്യര്‍ ട്രസ്റ്റിന്റെ പ്രഥമ എം.കെ.സാനു പുരസ്കാരം മംഗളം ആഴ്ചപ്പതിപ്പ് എഡിറ്റര്‍ ഇന്‍ ചാര്‍ജ് സജില്‍ ശ്രീധറിന് സമ്മാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: