മലപ്പുറം: പിടിച്ചു നില്‍ക്കാനുള്ള പാഴ്വേലകള് സിപിഎമ്മിനെ ജനമധ്യത്തില്‍ പരിഹാസ്യരാക്കുന്നു. പാര്‍ട്ടി പോളിറ്റ് ബ്യുറോ അംഗം പിണറായി വിജയന് നയിക്കുന്ന നവകേരള യാത്രയുടെ ഭാഗമായി മലപ്പുറം ജില്ലയിലെ വേങ്ങരയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്ന ഫഌക്സ് ബോര്‍ഡ് കണ്ട് ജനം അത്ഭുതപ്പെടുകയാണ്.
ലീഗിന്റേതാണോ സിപിഎമ്മിന്റേതാണോ പച്ചനിറത്തിലുള്ള ഫഌക്സെന്ന് അറിയാന്‍ അടുത്ത് ചെന്ന് നോക്കേണ്ട അവസ്ഥയാണ്.വിദ്യാഭ്യാസ മന്ത്രിയുടെ മണ്ഡലത്തിലാണ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. സിപിഎമ്മും ലീഗും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്ന ആരോപണം ശക്തമായി നിലനില്‍ക്കുന്ന സമയത്താണ് സിപിഎമ്മിന്റെ ലീഗ് പ്രേമം മറനീക്കി പുറത്ത് വന്നിരിക്കുന്നത്. ചുവപ്പ് ബോര്‍ഡുകള്‍ കണ്ടുശീലിച്ച സിപിഎം പ്രവര്‍ത്തകര്‍ കാര്യമെന്തന്നറിയാതെ അമ്പരക്കുകയാണ്. പച്ച നിറമുള്ള ഫഌക്സില്‍ വിപ്ലവ വാചകങ്ങളൊന്നും എഴുതിയിട്ടുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: