തൃശൂര്‍: സംസ്ഥാന ടെക്നിക്കല്‍ ഹൈസ്കൂള്‍ കലോല്‍സവത്തിന് തൃശൂരില്‍ സമാപനമായി. 115 പോയിന്റോടെ മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം ടെക്നിക്കല്‍ ഹൈസ്കൂള്‍ ജേതാക്കളായി.110 പോയിന്റുമായി തൃശൂര്‍ ടെക്നിക്കല്‍ ഹൈസ്കൂള്‍ രണ്ടാം സ്ഥാനവും 108 പോയിന്റോടെ കോഴിക്കോട് ടെക്നിക്കല്‍ ഹൈസ്കൂള്‍ മൂന്നാം സ്ഥാനവും നേടി . നിലവിലെ ജേതാക്കളായ വട്ടംകുളം ടെക്നിക്കല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിന് നാലാം സ്ഥാനം മാത്രമാണ് ലഭിച്ചത് .
ഇതോടെ കഴിഞ്ഞ അഞ്ച് വര്‍ഷം തുടര്‍ച്ചയായി ജേതാക്കളായ വട്ടംകുളത്തിന് ഡബിള്‍ ഹാട്രിക്ക് എന്ന സ്വപനമാണ് നഷ്ടമായത്. ഇന്നലെ നടന്ന ലളിതഗാന മത്സരത്തില്‍ ഇവര്‍ക്ക് സി ഗ്രേഡാണ് ലഭിച്ചത്. വിധി നിര്‍ണ്ണയത്തിനെതിരെ അപ്പീല്‍ നല്‍കിയെങ്കിലും അത് സ്വീകരിച്ചില്ല. ഐ എച്ച് ആര് ഡിയുടെ 9 സ്കൂളുകളടക്കം 48 സ്കൂളുകളില്‍ നിന്നായി 48 ഇനങ്ങളില്‍ ആയിരത്തിനടുത്ത് വിദ്യാര്‍ത്ഥികളാണ് മുന്ന് ദിവസത്തെ കലോത്സവത്തില്‍ പങ്കെടുത്തത്.
മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ഈ വര്‍ഷം മുതല്‍ ഗ്രേഡിംഗ് സമ്പ്രദായം ഏര്‍പ്പെടുത്തിയിരുന്നു. വിജയികള്‍ക്ക് പൊതുപരീക്ഷയില്‍ ഗ്രേസ് മാര്‍ക്കിന് അര്‍ഹത ഉണ്ടായിരിക്കുന്നതാണ്. ടൗണ്‍ഹാളില്‍ നടന്ന സമാപന സമ്മേളനം കോര്പ്പറേഷന് മേയര്‍ അജിത ജയരാജന് ഉദ്ഘാടനം ചെയ്തു. തേറമ്പില്‍ രാമകൃഷ്ണന് എം എല്‍ എ വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: