ആലപ്പുഴ: പിണറായി വിജയന്റെ നേതൃത്വത്തില്‍ നടക്കുന്ന നവകേരള മാര്‍ച്ച് വെറും രാഷ്ട്രീയ തട്ടിപ്പാണെന്ന് മന്ത്രി രമേശ് ചെന്നിത്തല. ഭരണത്തിലെത്താന്‍ പിണറായി നടത്തുന്ന കുറുക്കുവഴി മാത്രമാണ് ഈ മാര്‍ച്ചെന്നും അദ്ദേഹം മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കമ്പ്യൂട്ടര്‍ മുതല്‍ വിഴിഞ്ഞം പദ്ധതി വരെ എല്ലാക്കാലത്തും വികസനപ്രവര്‍ത്തനങ്ങളില്‍ എതിരു നിന്നവരാണ് സിപിഎമ്മുകാര്‍. ഇവര്‍ക്ക് തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രമാണ് വികസനചിന്ത ഉണ്ടാകുന്നത്. ജനകീയ മുഖമുണ്ടാക്കാനുളള പിണറായിയുടെ ശ്രമം ജനം തിരിച്ചറിഞ്ഞുകഴിഞ്ഞതായി ചെന്നിത്തല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: