കഞ്ഞിക്കുഴി: വിദേശമദ്യ വില്‍പ്പന നടത്തിയ മദ്ധ്യവയസ്കന് പോലീസ് പിടിയില്‍. കഞ്ഞിക്കുഴി ഇലവുങ്കല്‍ വിശ്വംബരന് (56) ആണ് പിടിയിലായത്. പുതിയ ബസ് സ്റ്റാന്റിന് സമീപം മദ്യം ബിഗ് ഷോപ്പറിലാക്കി വില്‍പ്പന നടത്തുന്നതിനിടെ ഇന്നലെ രാവിലെ 11 മണിയോടെയാണ് പ്രതി കുടുങ്ങുന്നത്. ഇയാളില്‍ നിന്ന് 3 ലിറ്റര്‍ മദ്യവും മദ്യം വിറ്റ ഇനത്തില്‍ 1200 രൂപയും പോലീസ് കണ്ടടുത്തു. പ്രതിയെപറ്റി നിരവധി പരാധികള്‍ പോലീസിന് ലഭിച്ചിരുന്നു. കഞ്ഞിക്കുഴി എസ്ഐ സി ബി എബ്രഹാം, ഉദ്യോഗസ്ഥരായ അജിമോന്, മുജീബ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: