കോഴിക്കോട്: നഴ്സിനെ രോഗിയുടെ ബന്ധുക്കള്‍ മര്‍ദ്ദിച്ചുവെന്ന് ആരോപിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ നഴ്സുമാര്‍ നടത്തിവന്ന പണിമുടക്ക് പിന്‍വലിച്ചു. മര്‍ദ്ദിച്ചവരെ അറസ്റ്റു ചെയ്യാമെന്ന പോലീസിന്റെ ഉറപ്പിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്.
ഇന്നലെ രാത്രി ആശുപത്രിയില്‍ പ്രവേശിപ്പിച്ച വയനാട് സ്വദേശിയുടെ ബന്ധുക്കളാണ് നഴ്സിനെ ആക്രമിച്ചത്. അക്രമത്തിനിരയായ സ്റ്റാഫ് നഴ്സ് അല്‍ഫോന്‍സയുടെ കൈ ഒടിഞ്ഞു. ഇവര്‍ ഇപ്പോള്‍ ചികിത്സയിലാണ്.
രോഗിയുടെ രക്തസാമ്പിള്‍ എടുത്തില്ലെന്ന കാരണം പറഞ്ഞ് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് നഴ്സുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: