കണ്ണൂര്‍: കൃഷ്ണാ ജ്വല്‍സില്‍ ശ്രീയന്ത്രത്തിന്റെ വിപണനോദ്ഘാടനം ജനുവരി 18ന് നടക്കും. രാവിലെ 10ന് നടക്കും. കേരള ഹൈക്കോടതി സീനിയര്‍ അഭിഭാഷകന് ടി.എം. ശ്രീധരന്, കെ.ശാന്ത ശ്രീധരന് എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കുന്ന ചടങ്ങില്‍ ആദ്യ വില്പന നടത്തും. രാവിലെ എട്ടരയ്ക്ക് നവവാരണപൂജയുമുണ്ടാകും.
പ്രപഞ്ച ചൈതന്യത്തിന്റെ ഉറവിടമായ ശ്രീയന്ത്രം ജീവിതത്തിന്റെ ധാതുവാകുന്നു. ധനവും വിജ്ഞാനവും ആയുരാരോഗ്യ സൗഖ്യവും പ്രദാനം ചെയ്യുവാനുള്ള ശാസ്ത്രമാണ് ഇതിന്റെ അടിസ്ഥാനം. യന്ത്രങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമായി അറിയപ്പെടുന്നതും ദിവ്യത്വത്തിന്റെ പ്രതീകവുമായ ശ്രീയന്ത്രം കുടുംബത്തിലേക്ക് സര്‍വ്വൈശ്വര്യങ്ങളും ശാന്തിയും ആവാഹിക്കും. ശ്രീയന്ത്രം ഇരിക്കുന്നിടം പ്രപഞ്ച ചൈതന്യത്താല്‍ നിര്മ്മലമാകുമെന്നും അത് ഭൂമിക്കും വീടിനും മറ്റും വാസ്തു സംബന്ധമായുള്ളതും ഉള്‍പ്പെടെയുള്ള എല്ലാ ദോഷവശങ്ങളെയും ദിവ്യചൈതന്യത്താല്‍ അകറ്റുമെന്നുമാണ് വിശ്വാസം.
ചൈതന്യദായക ലോഹങ്ങളായ വെള്ളി, ചെമ്പ്, സിങ്ക്, നിക്കല്‍ എന്നീ ലോഹങ്ങളും സ്വര്‍ണ്ണം ലേപനം ചെയ്ത പാളിയും താന്ത്രിക ശാസ്ത്രവിധിപ്രകാരം ഒത്തുച്ചേര്ത്താണ് ശ്രീയന്ത്രം നിര്‍മ്മിച്ചിരിക്കുന്നത്. 10,800 മുതല്‍ 1,20,000 രൂപ വരെ വിവിധ മാതൃകകളിലുള്ള ശ്രീയന്ത്രം കൃഷ്ണ ജ്വല്‍സില്‍ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: