തലശ്ശേരി: ഗവണ്മെന്റ് ബ്രണ്ണന്‍ കോളേജ് ശതോത്തര രജത ജൂബിലി ആഘോഷത്തിന്റെ ഔപചാരികമായ ഉദ്ഘാടനം കേരള ഗവര്‍ണര്‍ 18ന് ഉച്ചയ്ക്ക് ശേഷം 3 മണിക്ക് കോളേജിന്റെ ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ നിര്‍വ്വഹിക്കും. കേരള സാംസ്കാരിക വകുപ്പ് മന്ത്രി. കെ. സി. ജോസഫ് അധ്യക്ഷത വഹിക്കും. പി.കെ.ശ്രീമതി എംപി, കെ.കെ.രാഗേഷ് എംപി, കണ്ണൂര്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ.എം.കെ.അബ്ദുള്‍ ഖാദര്‍, കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ബാലന്, കോളേജ് യൂണിയന് ചെയര്മാന് ഇ.കെ.അനുരാഗ് തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിക്കും. 3 മണിക്ക് ദേശീയ ഗാനാലാപനത്തോടെ ഉദ്ഘാടന ചടങ്ങ് ആരംഭിക്കും. ചരിത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ പി.സുധീര്‍കുമാര്‍ രചിച്ച് ബ്രണ്ണനിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂടിയായ ബൈജു മാത്യു സംഗീതം നല്കിയ കോളേജ് ജൂബിലി ഗീതം ആലപിക്കുന്നതാണ്. ആശംസാപ്രസംഗങ്ങള്ക്കും അധ്യക്ഷഭാഷണത്തിനും ശേഷം ഗവര്‍ണര്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിര്‍വ്വഹിക്കും. സംഘാടക സമിതി ചെയര്മാന് കെ. കെ.നാരായണന് എം.എല്‍.എ സ്വാഗതവും പ്രിന്‍സിപ്പാള്‍ ഡോ.പി.എം.ഇസ്മായില്‍ നന്ദിയും പറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: