കരുനാഗപ്പള്ളി: കരുനാഗപ്പള്ളി താലൂക്ക് ഹെഡ് ക്വാട്ടേഴ്സ് ആശുപത്രിയുടെ ശോചനീയവാസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ താലൂക്ക് ആശുപത്രി ഉപരോധിച്ചു.
നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു ഉപരോധം. ആശുപത്രിപരിസരം വൃത്തിയായി സൂക്ഷിക്കുക. പ്രസവം, സര്‍ജറി എന്നിവയ്ക്ക് ആവശ്യമായ ബ്ലഡ്ബാങ്ക് യൂണിറ്റ് ആരംഭിക്കുക, ആശുപത്രി ഉപകരണങ്ങളും വാഹന പ്രവര്‍ത്തനവും സജ്ജമാക്കുക, രോഗികളോടും കൂട്ടിരുപ്പുകാരോടുമുള്ള ജീവനക്കാരുടെ മോശമായപെരുമാറ്റം അവസാനിപ്പിക്കുക എന്നി ആവശ്യങ്ങളും ഉപരോധത്തില്‍ യുവമോര്‍ച്ച ഉന്നയിച്ചു.
ഇതു സംബന്ധിച്ച നിവേദനം പ്രവര്‍ത്തകര്‍ ആര്‍എംഒക്ക് സമര്‍പ്പിച്ചു. ഉപരോധം ജില്ലാ വൈസ് പ്രസിഡന്റ് ശ്രേയസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വിഷ്ണു, ജനറല്‍ സെക്രട്ടറി സുനില്‍, സെക്രട്ടറി ഷിജു, ജോമോന് തുടങ്ങിയവര്‍ സംസാരിച്ചു. പ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന് അധികൃതര്‍ പ്രവര്‍ത്തകര്‍ക്ക് ഉറപ്പ് നല്‍കിയതോടെയാണ് സമരം അവസാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: