കുമ്മനം നയിക്കുന്ന വിമോചനയാത്ര കൊല്ലത്തിന്റെ രാഷ്ട്രീയസാഹചര്യവും മാറ്റും: എം.സുനില്‍

Sunday 17 January 2016 12:17 pm IST

കൊല്ലം: ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ നയിക്കുന്ന വിമോചനയാത്ര ജില്ലയില്‍ പ്രവേശിക്കുന്നതോടെ കൊല്ലത്തിന്റെ രാഷ്ട്രീയ മുഖം മാറുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എം.സുനില്‍ പറഞ്ഞു. സുമംഗലി ആഡിറ്റോറിയത്തില്‍ കൊല്ലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ യാത്രയെ സ്വീകരിക്കുന്നതിനുള്ള സ്വാഗതസംഘത്തിന്റെ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ത്രിതല തെരഞ്ഞെടുപ്പില്‍ ജില്ലയിലെ കടലോരം മുതല്‍ മലയോരം വരെയുള്ള ജനങ്ങള്‍ ബിജെപിക്കൊപ്പം നിന്നു. അവരവരുടെ സ്ഥലങ്ങളില്‍ ബിജെപി പ്രതിനിധികളെ വിജയിപ്പിക്കുവാനും രംഗത്തിറങ്ങി. അതേ രീതിയില്‍ തന്നെയായിരിക്കും ജനം ബിജെപിയെ സ്വീകരിക്കുന്നത്. കഴിഞ്ഞ വര്‍ഷക്കാലമായി ജില്ലയിലെ പാവപ്പെട്ട ജനസമൂഹത്തെ തള്ളിക്കളഞ്ഞ ഇടത്-വലത് മുന്നണികളെ കൊല്ലത്തിന്റെ ജനത തിരിച്ചറിഞ്ഞുകഴിഞ്ഞു. നാലായിരവും ഏഴായിരവും കിടന്ന മണ്ഡലങ്ങളില്‍ ബിജെപി 30000 വോട്ടുകള്‍ക്ക് മുകളില്‍ പിടിച്ചു. ഈ വോട്ടുകള്‍ നിലനിര്‍ത്തി വിജയിക്കാന്‍ വേണ്ടി മുന്നോട്ട് പോകുന്ന പ്രവര്‍ത്തകര്‍ക്കും ബിജെപിയെ അധികാരത്തിലെത്തിക്കാന്‍ വോട്ട് ചെയ്യാന്‍ പോകുന്ന ജനങ്ങള്‍ക്കും കുമ്മനം നയിക്കുന്ന വിമോചനയാത്ര പ്രേരണയും മാര്‍ഗദര്‍ശനവുമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മണ്ഡലം പ്രസിഡന്റ് അഡ്വ.വിനോദ് അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് എസ്.ദിനേശ്കുമാര്‍, ജില്ലാ സെക്രട്ടറി സുജിത്ത് സുകുമാരന്‍, മണ്ഡലം ജനറല്‍ സെക്രട്ടറി സാംരാജ്, ആര്‍എസ്എസ് മഹാനഗര്‍ സംഘചാലക് എ.ഗോപാലകൃഷ്ണന്‍, ശ്രീകേഷ്‌പൈ, ബിഎംഎസ് ജില്ലാ ജോയിന്റ് സെക്രട്ടറി പി.ജയപ്രകാശ്, സുദര്‍ശനന്‍, ഡോ.ശശിധരന്‍, പ്രൊഫ.ശാന്തകുമാരി എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം ഭാരവാഹികള്‍- എ.ഗോപാലകൃഷ്ണന്‍(ചെയര്‍മാന്‍), ശ്രീകേഷ് പൈ, ഡോ.ശശിധരന്‍. കോകില എസ് കുമാര്‍, അഡ്വ.രാജേന്ദ്രന്‍, രാജേന്ദ്രന്‍പിള്ള, ഡോ.മോഹന്‍, സി.കെ.ചന്ദ്രബാബു, എസ്.സുദര്‍ശനന്‍, എസ്.ദിനേശ്കുമാര്‍, ഹരിഹര അയ്യര്‍, പ്രൊഫ.ശാന്തകുമാരി(വൈസ് ചെയര്‍മാന്‍മാര്‍), അഡ്വ.വി.വിനോദ്(ജനറല്‍ കണ്‍വീണര്‍) അനില്‍കുമാര്‍, അഡ്വ.ജി.ഗോപകുമാര്‍, സുരേഷ്‌കുമാര്‍, അഡ്വ.സി.കെ മിത്രന്‍(കണ്‍വീണര്‍), സാംരാജ്, അഡ്വ.കല്ലൂര്‍ കൈലാസ് നാഥ്(പബ്ലിസിറ്റി), സുജിത്ത് സുകുമാരന്‍(മൊബലൈസേഷന്‍), ഡോ.പ്രവീണ്‍ സൈബാസ്റ്റ്യന്‍ പോള്‍( സോഷ്യല്‍മീഡിയ), ശശിധരന്‍(ഫിനാന്‍സ്), ശശികലറാവു(മഹിള പ്രതിനധി), ആശ്രാമം സന്തോഷ് (മീഡിയ).

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.