ബിജെപിക്ക് ടീം കേരള

Monday 18 January 2016 3:58 pm IST

തിരുവനന്തപുരം: ബിജെപി പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. സംസ്ഥാനമേഖലാ ജില്ലാ ഭാരവാഹികളേയും വിവിധ മോര്‍ച്ചാ ചുമതലക്കാരെയുമാണ് പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഇന്നലെ പ്രഖ്യാപിച്ചത്. നാല് ജനറല്‍ സെക്രട്ടറിമാരും ഒന്‍പത് വൈസ് പ്രസിഡന്റുമാരും ഉള്‍പ്പെടെ 42 പേര്‍ സംസ്ഥാന ഭാരവാഹികളാണ്. മോര്‍ച്ച പ്രസിഡന്റുമാര്‍, മേഖലാ ഭാരവാഹികള്‍, ജില്ലാ പ്രസിഡന്റ്, ജില്ലാ ജനറല്‍ സെക്രട്ടറി എന്നിവരെയും സംസ്ഥാന പ്രസിഡന്റ് പ്രഖ്യാപിച്ചിട്ടുണ്ട്. കെ. സുരേന്ദ്രന്‍ (കോഴിക്കോട്), എ. എന്‍.രാധാകൃഷ്ണന്‍ (എറണാകുളം), എം.ടി. രമേശ് (കോഴിക്കോട്), ശോഭ സുരേന്ദ്രന്‍ (മലപ്പുറം) എന്നിവരാണ് ജനറല്‍ സെക്രട്ടറിമാര്‍. സംഘടനാ ചുമതലയുള്ള ജനറല്‍സെക്രട്ടറിയെ പിന്നീട് പ്രഖ്യാപിക്കും. വൈസ് പ്രസിഡന്റുമാരായി കെ.പി. ശ്രീശന്‍മാസ്റ്റര്‍ (കോഴിക്കോട്), പി.എം. വേലായുധന്‍ (എറണാകുളം), ജോര്‍ജ് കുര്യന്‍ (കോട്ടയം), ഡോ പി.പി. വാവ (തിരുവനന്തപുരം), എന്‍. ശിവരാജന്‍ (പാലക്കാട്), എം.എസ്. സമ്പൂര്‍ണ (തൃശൂര്‍), പ്രമീള നായിക് (കാസര്‍കോട്), നിര്‍മല കുട്ടിക്കൃഷ്ണന്‍ (മലപ്പുറം), ബി. രാധാമണി (കൊല്ലം) എന്നിവരെയും സെക്രട്ടറിമാരായി വി.വി. രാജേഷ് (തിരുവനന്തപുരം), സി. ശിവന്‍കുട്ടി (തിരുവനന്തപുരം), വി.കെ. സജീവന്‍ (കോഴിക്കോട്), എ.കെ. നസീര്‍ (എറണാകുളം), അഡ്വ: ബി. ഗോപാലകൃഷ്ണന്‍ (തൃശ്ശൂര്‍), സി. കൃഷ്ണകുമാര്‍ (പാലക്കാട്), എസ്. ഗിരിജാകുമാരി (തിരുവനന്തപുരം), രാജി പ്രസാദ് (കൊല്ലം) എന്നിവരേയും പ്രഖ്യാപിച്ചു. പ്രതാപചന്ദ്രവര്‍മ (പത്തനംതിട്ട) ട്രഷററും അഡ്വ: ജെ.ആര്‍. പദ്മകുമാര്‍ (തിരുവനന്തപുരം) സംസ്ഥാന വക്താവുമായിരിക്കും. ബി. രാധാകൃഷ്ണമേനോന്‍, എ.ജി. ഉണ്ണികൃഷ്ണന്‍, അഡ്വ കെ.വി. സാബു, എം.ബി. രാജഗോപാല്‍, പി. രാഘവന്‍, ടി. ചന്ദ്രശേഖരന്‍, ധര്‍മരാജ്, പി. സുരേഷ് കുമാര്‍ ഷെട്ടി, കെ. സദാനന്ദന്‍, അഡ്വ പി.ജെ. തോമസ്, ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍, ടി.ആര്‍. അജിത് കുമാര്‍, പി.എം. വേലുക്കുട്ടന്‍, കെ.എസ്. രാജന്‍, ഷാജുമോന്‍ വട്ടേക്കാട്, കെ. രഞ്ജിത്, രമാ രഘുനന്ദനന്‍, അഡ്വ: പി.എസ്. ഗീതാകുമാരി എന്നിവരാണ് പുതിയ സംസ്ഥാന കമ്മറ്റി അംഗങ്ങള്‍. വിവിധ മോര്‍ച്ചകളുടെയും അദ്ധ്യക്ഷന്മാരായി. യുവമോര്‍ച്ച അദ്ധ്യക്ഷന്‍ അഡ്വ: കെ.പി. പ്രകാശ് ബാബു (കോഴിക്കോട്), മഹിളാ മോര്‍ച്ച അദ്ധ്യക്ഷ രേണു സുരേഷ് (എറണാകുളം), കര്‍ഷക മോര്‍ച്ച അദ്ധ്യക്ഷന്‍ പി.ആര്‍. മുരളീധരന്‍ (കോട്ടയം), പട്ടിക ജാതയി മോര്‍ച്ച അദ്ധ്യക്ഷന്‍ അഡ്വ: പി. സുധീര്‍ (തിരുവനന്തപുരം), ന്യൂനപക്ഷ മോര്‍ച്ച അദ്ധ്യക്ഷന്‍ ജിജി ജോസഫ് (എറണാകുളം), പിന്നാക്ക വിഭാഗ മോര്‍ച്ച അദ്ധ്യക്ഷന്‍ പുഞ്ചക്കരി സുരേന്ദ്രന്‍ (തിരുവനന്തപുരം) എന്നിവരാണ്. ബിജെപി മേഖലാ ഭാരവാഹികള്‍ ബിജെപിയുടെ മൂന്നു മേഖലാ ഭാരവാഹികളെയും പാര്‍ട്ടി അദ്ധ്യക്ഷന്‍ പ്രഖ്യാപിച്ചു. വടക്കന്‍ മേഖല (കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം) അദ്ധ്യക്ഷന്‍: വി.വി. രാജന്‍. സംഘടനാ സെക്രട്ടറി: കെ.വി. സുരേഷ് ബാബു. മധ്യമേഖല (പാലക്കാട്, തൃശ്ശൂര്‍, എറണാകുളം, കോട്ടയം) അദ്ധ്യക്ഷന്‍: അഡ്വ. നാരായണന്‍ നമ്പൂതിരി. സംഘടാ സെക്രട്ടറി: ജി. കാശിനാഥ്. തെക്കന്‍ മേഖല (തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി) അദ്ധ്യക്ഷന്‍: വെള്ളിയാകുളം പരമേശ്വരന്‍. സംഘടനാ സെക്രട്ടറി: എല്‍. പദ്മകുമാര്‍. ബിജെപി ജില്ലാ ഭാരവാഹികള്‍ ബിജെപി ജില്ലാ അദ്ധ്യക്ഷന്മാരെയും ജനറല്‍ സെക്രട്ടറിമാരെയും സംസ്ഥാന അദ്ധ്യക്ഷന്‍ പ്രഖ്യാപിച്ചു. കാസര്‍കോട്: അദ്ധ്യക്ഷന്‍: അഡ്വ: കെ. ശ്രീകാന്ത്, ജന. സെക്രട്ടറിമാര്‍: എ. വേലായുധന്‍, പി. രമേഷ്. കണ്ണൂര്‍: അദ്ധ്യക്ഷന്‍: സത്യപ്രകാശ്, ജന.സെക്ര: അഡ്വ. രത്‌നാകരന്‍, വിനോദ് മാസ്റ്റര്‍. വയനാട്: അദ്ധ്യക്ഷന്‍: സജി ശങ്കര്‍, ജന. സെക്രട്ടറി: പി.ജി. അനന്തകുമാര്‍ കോഴിക്കോട്: അദ്ധ്യക്ഷന്‍: ജയചന്ദ്രന്‍ മാസ്റ്റര്‍. ജന. സെക്രട്ടറിമാര്‍: ബാലസോമന്‍, പി. ജിജേന്ദ്രന്‍ മലപ്പുറം: അദ്ധ്യക്ഷന്‍: കെ. രാമചന്ദ്രന്‍, ജന. സെക്രട്ടറിമാര്‍: പി. ആര്‍. രശ്മില്‍നാഥ്, രവി തേലത്ത്. പാലക്കാട്: അദ്ധ്യക്ഷന്‍: അഡ്വ: ഇ. കൃഷ്ണദാസ്, ജന. സെക്രട്ടറിമാര്‍: പ്രദീപ്കുമാര്‍, കെ.വി. ജയന്‍ മാസ്റ്റര്‍ തൃശ്ശൂര്‍: അദ്ധ്യക്ഷന്‍: അഡ്വ: എ. നാഗേഷ് ജന. സെക്രട്ടറിമാര്‍: കെ. കെ. അനീഷ്‌കുമാര്‍, കെ. പി. ജോര്‍ജ്ജ്. എറണാകുളം: അദ്ധ്യക്ഷന്‍: എന്‍. കെ. മോഹന്‍ദാസ്, ജന. സെക്രട്ടറിമാര്‍: കെ. എസ്. ഷൈജു, എം.എന്‍. മധു കോട്ടയം: അദ്ധ്യക്ഷന്‍: എന്‍. ഹരികുമാര്‍, ജന. സെക്രട്ടറിമാര്‍: കെ. പി. സുരേഷ്, ജി. ലിജിന്‍ലാല്‍. ഇടുക്കി: അദ്ധ്യക്ഷന്‍: ബിനു കൈമള്‍, ജന. സെക്രട്ടറിമാര്‍: കെ. എസ്. അജി, സോജന്‍ ജോസഫ് ആലപ്പുഴ: അദ്ധ്യക്ഷന്‍: കെ. സോമന്‍, ജന. സെക്രട്ടറിമാര്‍: ഡി. അശ്വിനി ദേവ്, കെ. ജയകുമാര്‍. പത്തനംതിട്ട: അദ്ധ്യക്ഷന്‍: അശോകന്‍ കുളനട, ജന. സെക്രട്ടറിമാര്‍: ഷാജി. ആര്‍. നായര്‍, എസ്. എന്‍. ഹരികൃഷ്ണന്‍. കൊല്ലം: അദ്ധ്യക്ഷന്‍: ജി. ഗോപിനാഥ്, ജന. സെക്രട്ടറിമാര്‍: സുജിത് സുകുമാരന്‍, അഡ്വ: പി. അരുള്‍. തിരുവനന്തപുരം: അദ്ധ്യക്ഷന്‍: അഡ്വ. എസ്. സുരേഷ്, ജന. സെക്രട്ടറിമാര്‍: ബിജു. വി. നായര്‍, സജി പാപ്പനംകോട്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.