പട്ടികജാതി കോളനിയില്‍ സിപിഎം ആക്രമണം; രണ്ടു പേര്‍ക്ക് പരിക്ക്

Sunday 17 January 2016 9:25 pm IST

കായംകുളം: കറ്റാനം തെക്ക് ഊരുകുഴി ക്ഷേത്രത്തിന് സമീപമുള്ള പട്ടികജാതി കോളനിയില്‍ സിപിഎം-ഡിവൈഎഫ്‌ഐ ക്കാര്‍ നടത്തിയ ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് പരിക്ക്. ബിജെപി പ്രവര്‍ത്തകരായ വലിയ കുളത്തിലാല്‍ വീട്ടില്‍ സുജ (33), സഹോദരന്‍ സജി (42) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇവര്‍ കായംകുളം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണിവര്‍. സുജ പട്ടികജാതി മോര്‍ച്ചയുടെ സജീവ പ്രവര്‍ത്തകയാണ്. സഹോദരനായ സജി ബിജെപിയുടെ ബൂത്ത് സെക്രട്ടറിയാണ്. ഇവര്‍ ബിജെപിയില്‍ ചേര്‍ന്നതിലുള്ള അമര്‍ഷമാണ് അക്രമത്തിന് കാരണം. രണ്ട് വര്‍ഷക്കാലമായി പ്രദേശത്ത് സിപിഎം നിരന്തരം ആക്രമണം അഴിച്ചു വിടുന്നു. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോഴും സിപിഎം ഗുണ്ടായിസം തുടര്‍ന്നു കൊണ്ടിരുന്നു. പോലീസും സ്ഥലത്തെ സിപിഎമ്മുകാരും തമ്മിലുള്ള അവിശുദ്ധ ബന്ധമാണ് അക്രമം വര്‍ദ്ധിക്കാന്‍ കാരണം. സിപിഎമ്മിന് അനുകൂലമായ നിലപാട് പോലീസ് സ്വീകരിക്കുന്നതെന്ന് ആക്ഷേപമുണ്ട്. സിപിഎമ്മിന്റെ നാലു ചുവരുകള്‍ക്കുള്ളില്‍ അടിമ പ്രവര്‍ത്തനം ചെയ്തുകൊണ്ടിരുന്ന അധ്വാനിക്കുന്ന നിരവധി പേര്‍ ഈ അടുത്ത കാലങ്ങളായി ബിജെപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത് സിപിഎമ്മിന്റെ അടിത്തറ ഇളകിയതും നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു. ജാതി പറഞ്ഞ് അവഹേളിച്ചായിരുന്നു ആക്രമണം. കോളനി നിവാസികളായ ജനങ്ങള്‍ ഒന്നടങ്കം ബിജെപിയിലേക്ക് വരുന്നത് തടയാനാണ് സിപിഎം അക്രമങ്ങള്‍ അഴിച്ചു വിടുന്നതെന്ന് സമീപവാസികള്‍ പറയുന്നു. പോലീസ് അക്രമം തടയുന്നതിനോ പ്രതികളെ പിടികൂടുന്നതിനോ തയ്യാറാകുന്നില്ലെന്ന് പരാതിയുണ്ട്. അക്രമത്തിന് ഇരയായ ബിജെപി പ്രവര്‍ത്തകരെ ബിജെപി കായംകുളം നിയോജകമണ്ഡലം പ്രസിഡന്റ് ജയചന്ദ്രന്‍പിള്ള, രാജന്‍.കെ. മാത്യു, പ്രസന്നന്‍, ജി. രാജീവ് എന്നിവര്‍ സന്ദര്‍ശിച്ചു. പ്രതികളെ ഉടന്‍ പിടികൂടണമെന്നും സ്ഥലത്ത് സമാധാന അന്തരീക്ഷം നിലനിര്‍ത്തണമെന്നും ബിജെപി ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.