ആലപ്പുഴ: വീടിന്റെ അടുക്കളവാതിലും അലമാരയും പൊളിച്ച് സന്ധ്യാ സമയത്ത് കവര്‍ച്ച. പൂങ്കാവ് മഠത്തിപ്പറമ്പില്‍ യോഹന്നാന്റെ (മോനിച്ചന്) വീട്ടിലാണ് മോഷണം. 60,000 രൂപയും രണ്ടരപവന്റെ മാലയും നഷ്ടമായി. പ്രദേശവാസികളെല്ലാം പള്ളിയില്‍ ധ്യാനത്തിന് പോയ തക്കം നോക്കിയാണ് മോഷ്ടാക്കള്‍ കയറിയത്. വീട്ടിലുണ്ടായിരുന്ന കോടാലി ഉപയോഗിച്ച് വാതില്‍പൊളിച്ചാണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്. പിന്നീട് അലമാരയും പൊളിച്ചു. ആലപ്പുഴ നോര്‍ത്ത് പോലീസിന് പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: