മണ്ണഞ്ചേരി: മദ്യപിച്ച് വാഹനപരിശോധന നടത്തിയ ഗ്രേഡ് എസ് ഐയ്ക്ക് സസ്പെന്ഷന്. മണ്ണഞ്ചേരി പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ സനല്‍കുമാറിനെയാണ് ജില്ലാപോലീസ് മേധാവി വി. സുരേഷ്കുമാര്‍ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. കഴിഞ്ഞ ക്രിസ്തുമസ് ദിനത്തിലാണ് സസ്പെന്ഷന് ആധാരമായ സംഭവം. തീരദേശ പാതയില്‍ കാട്ടൂര്‍ ജംഗ്ഷന് സമീപം രണ്ടുയുവാക്കള്‍ സഞ്ചരിച്ച വാഹനമാണ് ഇദ്ദേഹം തടഞ്ഞുനിര്‍ത്തി പരിശോധിച്ചത്. മദ്യപിച്ചിരുന്ന സനല്‍കുമാര്‍ വാഹന പരിശോധനയിക്കിടെ നാട്ടുകാരുമായി വാക്കേറ്റമുണ്ടായി. സംഭവം സോഷ്യല്‍ മീഡിയായില്‍ പ്രചരിച്ചതോടെ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് മാരാരിക്കുളം സിഐ കെ. ജി. അനീഷിനെ ജില്ലാപോലീസ് മേധാവി ചുമതലപ്പെടുത്തി. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി
പ്രതികരിക്കാൻ ഇവിടെ എഴുതുക: