ചേര്‍ത്തല: സര്‍ക്കാരിനെതിരെ കോടതിയില്‍ ഹാജരായ ഗവണ്‍മൈന്റ് പ്ലീഡര്‍ക്കെതിരായ നടപടിയെ ചൊല്ലി യുഡിഎഫില്‍ പൊട്ടിത്തെറി.
കോണ്‍ഗ്രസിലെ പ്രബല വിഭാഗം നടപടിക്കായി വാദിക്കുമ്പോള്‍ പ്രമുഖ ഘടകകക്ഷി നേതാക്കള്‍ നടപടിക്കെതിരെ രംഗത്ത് വന്നതാണ് ആശയക്കുഴപ്പത്തിനിടയാക്കിയത്. 2014 ഏപ്രിലിലാണ് ചേര്‍ത്തല കോടതിയില്‍ മണല്കേസില് സര്‍ക്കാര്‍ അഭിഭാഷകന് സര്‍ക്കാരിനെതിരെ ഹാജരായത്.
വിഷയത്തില്‍ പോലീസിന്റെയും, ജില്ലാ ഗവണ്മെന്റ് പ്ലീഡറുടെയും അന്വേഷണ റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. ഇതില്‍ നടപടികള്‍ പൂര്‍ത്തിയായ ഫയല്‍ നിയമ വകുപ്പിനു മുന്നിലാണ്.
റിപ്പോര്‍ട്ടുകള്‍ സര്‍ക്കാര്‍ അഭിഭാഷകന് എതിരാണെങ്കിലും ഘടകകക്ഷിയുടെ ഇടപെടല്‍ മൂലം തീരുമാനം വൈകുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: