ഗോമതി സിപിഎമ്മിലെത്തി

Sunday 17 January 2016 10:04 pm IST

മൂന്നാര്‍: പൊമ്പിളൈ ഒരുമൈ നേതാവായിരുന്ന ദേവികുളം ബ്ലോക്ക് പഞ്ചായത്തംഗം ഗോമതി അഗസ്റ്റിന് സിപിഎം അംഗത്വം നല്‍കി. മൂന്നാര്‍ സമരത്തിന്‍ പൊമ്പിളൈ ഒരുമൈയുടെ സഹായികളായി പ്രവര്‍ത്തിക്കുകയും പിന്നീട് രണ്ടു തട്ടിലായപ്പോള്‍ ഗോമതിയുടെ പക്ഷത്ത് നില്‍ക്കുകയും ചെയ്ത മനോജ്, മണി എന്നിവര്‍ക്കും പാര്‍ട്ടി അംഗത്വം നല്‍കി. എസ്.രാജേന്ദ്രന്‍ എംഎല്‍എ. കെ.വി.ശശി തുടങ്ങിയവര്‍ പങ്കെടുത്തു. ഗോമതി  സിപി എമ്മിലേക്ക് ചേക്കേറിയതോടെ ബ്ലോക്ക് പഞ്ചായത്തംഗത്തം രാജിവയ്ക്കണമെന്ന് പൊമ്പിളൈ ഒരുമൈ പ്രസിഡന്റ് ലിസി സണ്ണിയും ആവശ്യപ്പെട്ടു. നേരത്തേ എഐറ്റിയുസി അനുഭാവിയായിരുന്നു ഗോമതി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.