അടിമാലി: സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ച് ജീപ്പ് ഡ്രൈവര്‍ക്ക് പരിക്കേറ്റു. അടിമാലി തൈപ്പറമ്പില്‍ ജോമോന് (28) നാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് ഏഴരയോടെ അടിമാലി-കല്ലാര്‍കുട്ടി റോഡില്‍ ആയിരംഏക്കറിലാണ് സംഭവം നടന്നത്. നെടുംകണ്ടത്തു നിന്നും അടിമാലിക്കു വരികയായിരുന്ന സെന്റ് തോമസ് ബസും കല്ലാര്‍കുട്ടി ഭാഗത്തേക്കു പോയ ജീപ്പുമാണ് അപകടത്തില്‍ പെട്ടത്. നാട്ടുകാര്‍ ചേര്‍ന്ന് ജോമോനെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്ക്കും കൈക്കും തോളെല്ലിനും പരിക്കേറ്റിട്ടുള്ളതിനാല്‍ വിദഗ്ദ ചികിത്സക്കായി ഇയാളെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: