തൊടുപുഴ: കഞ്ചാവുമായി രണ്ട് പേര് എക്സൈസ് സംഘത്തിന്റെ പിടിയില്‍. കലയന്താനി ആലക്കോട് പൂക്കോളയില്‍ ജിതിന് (18) വെള്ളിലാംചോട്ടില്‍ ഫൈസല്‍ (20) എന്നിവരാണ് പിടിയിലായത്. ഇന്നലെ വൈകുന്നേരം 6 മണിയോടെ ആലംകോട് ഗ്രൗണ്ടില്‍ നിന്നാണ് പ്രതികള്‍ പിടിയിലായത്. രഹസ്യവിവരത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. 25 ഗ്രാം കഞ്ചാവ് ഇവരില്‍ നിന്ന് കണ്ടെടുത്തു. തൊടുപുഴ സര്‍ക്കിള്‍ ഓഫീസിലെ എക്സൈസ് ഇന്‍സ്പെക്ടര്‍ ഷിബു മാത്യു, ഉദ്യോഗസ്ഥരായ പി.എം ജോസ്, പി.എല്‍ ജോര്‍ജ്, റിനേഷ് , സിജുമോന്‍ തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഫൈസല്‍ മുന്‍പും കഞ്ചാവുമായി പിടിയിലായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: