കൊല്‍ക്കത്ത: റിപ്പബ്ലിക് ദിനപരേഡിനുള്ള പരിശീലത്തിനിടയിലേക്ക് കാര്‍ പാഞ്ഞുകയറി എയര്‍ഫോഴ്സ് ഉദ്യോഗസ്ഥന് മരിച്ച സംഭവത്തില്‍ തൃണമൂല്‍ നേതാവ് മുഹമ്മദ് ശൊഹാറബിന്റെ മകന് സാംബിയ ശൊബ്റബിനെ കൊല്‍ക്കത്ത പോലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച വൈകുന്നേരം 11:15 നാണ് ശൊഹ്റബിനെ പോലീസ് കസ്റ്റഡിയില്‍ എടുക്കുന്നത്.
എയര്‍ഫോഴ്സ് ഓഫീസര്‍ അഭിമന്യു ഗൗഡാണ് മരിച്ചത്. അപകടമുണ്ടായ 13 മുതല്‍ ഇയാളും സഹോദരങ്ങളും ഒളിവിലായിരുന്നു.
ഗതാഗതം നിരോധിച്ച് റിപ്പബഌക് ദിന പരിശീലനം നടത്തുന്നതിനിടയിലേക്ക് അമിത വേഗത്തില്‍ പാഞ്ഞെത്തിയ പുതിയ ഓഡി കാര്‍ പരേഡിന് നേതൃത്വം നല്കിയ അഭിമന്യൂ ഗരുഡിനെ ഇടിപ്പിച്ച് തെറിപ്പിക്കുകയായിരുന്നു. ഉടനെ ആശുപത്രയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
അതേസമയം പോലീസുമായി ഇയാള്‍ സഹകരിക്കുന്നില്ലെന്നും ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു. എന്നാല്‍ ഇയാള്‍ക്കെതിരെ വ്യക്തമായ തെളിവ് ലഭിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. അപകടമുണ്ടായ ഉടനെ ഇയാള്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് രക്ഷപ്പെടാന്‍ ശ്രമം നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: