ഈരാറ്റുപേട്ട: പോലീസ് സ്റ്റേഷന് പരിധിയില്‍ മോഡല്‍ റോഡായി തിരഞ്ഞെടുത്ത കടുവാമൂഴി മുതല്‍ പനയ്ക്കപ്പാലം വരെയുള്ള റോഡിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര് പ്രേംജി നിര്‍വ്വഹിച്ചു. സി.ഐ. സി.ജി സനല്‍കുമാര്‍ അധ്യക്ഷത വഹിച്ചു. പാലാ ഡി.വൈ.എസ്.പി. സുനീഷ് ബാബു പദ്ധതി വിശദീകരിച്ചു. സെന്റ് ജോര്‍ജ് കോളജ് പ്രിന്‍സിപ്പാള്‍ റവ.ഡോ ബേബി സെബാസ്റ്റ്യന്‍ തോണിക്കുഴി, ജോണി ജോസഫ്, ബൈജു തയ്യില്‍, സുജാ പ്രകാശ്, സുരേഷ് ബാബു, മാത്യു ജോസഫ്, കെ.എസ് ജയന് എന്നിവര്‍ പ്രസംഗിച്ചു. പരിപാടികള്‍ക്ക് മുന്നോടിയായി ഈരാറ്റുപേട്ട മുസ്ലീം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, പ്ലാശനാല്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ ഗതാഗത ബേധവല്‍ക്കരണ സൈക്കിള്‍ റാലി നടത്തി. അരുവിത്തുറ സെന്റ് ജോര്‍ജ് കോളജില്‍ നടത്തിയ ഗതാഗത സെമിനാര്‍ ഡി.വൈ.എസ്പി സുനീഷ് ബാബു ഉദ്ഘാടനം ചെയ്തു. സിഐ സി.ജി സനല്‍കുമാര്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ റവ.ബേബി സെബാസ്റ്റ്യന്‍ തോണിക്കുഴി, മാത്യു ജോസഫ്, കെ.എസ് ജയന്, എ.എം.എ ഖാദര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: