വെള്ളിയാങ്കുളം പരമേശ്വരന്‍, നാരായണന്‍ നമ്പൂതിരി, വി.വി. രാജന്‍ ബിജെപി മേഖലാ അധ്യക്ഷന്മാര്‍

Monday 18 January 2016 2:58 am IST

തിരുവനന്തപുരം:  വെള്ളിയാങ്കുളം പരമേശ്വരന്‍, അഡ്വ. നാരായണന്‍ നമ്പൂതിരി, വി.വി. രാജന്‍ എന്നിവരെ ബിജെപിയുടെ പുതിയ മേഖലാ അധ്യക്ഷന്‍മാരായി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി  ജില്ലകള്‍ ഉള്‍പ്പെടുന്ന ദക്ഷിണമേഖലയുടെ പ്രസിഡന്റാണ് വെള്ളിയാങ്കുളം പരമേശ്വരന്‍, തോട്ടയ്ക്കാട് ശശി, വെങ്ങാനൂര്‍ സതീശന്‍ (വൈസ് പ്രസിഡന്റുമാര്‍), എം. സുനില്‍, എം.എസ്. ശ്യാംകുമാര്‍ (ജനറല്‍ സെക്രട്ടറിമാര്‍), വെള്ളിമണ്‍ ദിലീപ്, ചെമ്പഴന്തി ഉദയന്‍ (സെക്രട്ടറിമാര്‍), എല്‍. പദ്മകുമാര്‍ (ഓര്‍ഗനൈസിംഗ് സെക്രട്ടറി) എന്നിവരാണ് മറ്റു ഭാരവാഹികള്‍. കോട്ടയം, തൃശ്ശൂര്‍. എറണാകുളം, പാലക്കാടി ജില്ലകള്‍ ഉള്‍പ്പെടുന്ന മധ്യമേഖലയുടെ പ്രസിഡന്റാണ് അഡ്വ. നാരായണന്‍ നമ്പൂതിരി, എം.കെ. സദാശിവന്‍, ഗോപിനാഥ് (വൈസ് പ്രസിഡന്റുമാര്‍), പി. വേണുഗോപാല്‍, എന്‍.പി. ശങ്കരന്‍കുട്ടി (ജനറല്‍സെക്രട്ടറിമാര്‍), എ. ഉണ്ണികൃഷ്ണന്‍, കെ.എം. സന്തോഷ് കുമാര്‍ (സെക്രട്ടറിമാര്‍), ജി. കാശിനാഥ് (ഓര്‍ഗനൈസിംഗ് സെക്രട്ടറി) എന്നിവരാണ് മറ്റ് ഭാരവാഹികള്‍. കാസര്‍കോട്, കണ്ണൂര്‍. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകള്‍ ഉള്‍പ്പെടുന്ന ഉത്തരമേഖലാ പ്രസിഡന്റാണ് വി.വി. രാജന്‍.വൈസ് പ്രസിഡന്റുമാരായി രാംദാസ് മണലേരി, എ.പി. ഗംഗാധരന്‍, ജനറല്‍സെക്രട്ടറിമാരായി പി. രഘുനാഥ്, കെ. നാരായണന്‍ മാസ്റ്റര്‍, സെക്രട്ടറിമാരായി എം. പ്രേമന്‍മാസ്റ്റര്‍, എം.പി. രാജന്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറിയായി കെ.വി. സുരേഷ് ബാബു എന്നിവരെ തീരുമാനിച്ചു. ജില്ലാ പ്രസിഡന്റുമാരെയും ജനറല്‍ സെക്രട്ടറിമാരെയും പ്രഖ്യാപിച്ചു. കാസര്‍കോട് - അഡ്വ കെ. ശ്രീകാന്ത് (പ്രസിഡന്റ്), എ. വേലായുധന്‍, പി. രമേശ് (ജനറല്‍ സെക്രട്ടറിമാര്‍), കണ്ണൂര്‍ - സത്യപ്രകാശ് (പ്രസിഡന്റ്), അഡ്വ രത്‌നാകരന്‍, വിനോദ് മാസ്റ്റര്‍ (ജനറല്‍ സെക്രട്ടറിമാര്‍), വയനാട് - സജി ശങ്കര്‍ (പ്രസിഡന്റ്), പി.ജി. അനന്തകുമാര്‍ (ജനറല്‍ സെക്രട്ടറി), കോഴിക്കോട് - ജയചന്ദ്രന്‍ മാസ്റ്റര്‍ (പ്രസിഡന്റ്), ബാലസോമന്‍, പി. ജിജേന്ദ്രന്‍ (ജനറല്‍ സെക്രട്ടറിമാര്‍), മലപ്പുറം - കെ. രാമചന്ദ്രന്‍ (പ്രസിഡന്റ്), പി.ആര്‍. രശ്മില്‍നാഥ്, രവി തേലത്ത് (ജനറല്‍ സെക്രട്ടറിമാര്‍), പാലക്കാട് - അഡ്വ ഇ. കൃഷ്ണദാസ് (പ്രസിഡന്റ്), പ്രദീപ്കുമാര്‍, കെ.വി. ജയന്‍മാസ്റ്റര്‍ (ജനറല്‍ സെക്രട്ടറിമാര്‍), തൃശ്ശൂര്‍ - എ. നാഗേഷ് (പ്രസിഡന്റ്), അഡ്വ കെ.കെ. അനീഷ് കുമാര്‍, കെ.പി. ജോര്‍ജ് (ജനറല്‍ സെക്രട്ടറിമാര്‍), എറണാകുളം - എന്‍.കെ. മോഹന്‍ദാസ് (പ്രസിഡന്റ്), കെ.എസ്. ഷൈജു, എം.എന്‍. മധു (ജനറല്‍ സെക്രട്ടറിമാര്‍), കോട്ടയം - എന്‍. ഹരികുമാര്‍ (പ്രസിഡന്റ്), കെ.പി. സുരേഷ്, ജി. ലിജിന്‍ലാല്‍ (ജനറല്‍ സെക്രട്ടറിമാര്‍), ഇടുക്കി - ബിനുകൈമള്‍ (പ്രസിഡന്റ്), കെ.എസ്. അജി, സോജന്‍ ജോസഫ് (ജനറല്‍ സെക്രട്ടറിമാര്‍), ആലപ്പുഴ - കെ. സോമന്‍ (പ്രസിഡന്റ്), ഡി. അശ്വനിദേവ്, കെ. ജയകുമാര്‍ (ജനറല്‍ സെക്രട്ടറിമാര്‍), പത്തനംതിട്ട - അശോകന്‍ കുളനട (പ്രസിഡന്റ്), ഷാജി ആര്‍. നായര്‍, അഡ്വ എസ്.എന്‍. ഹരികൃഷ്ണന്‍ (ജനറല്‍ സെക്രട്ടറിമാര്‍), കൊല്ലം - ജി. ഗോപിനാഥ് (പ്രസിഡന്റ്), സുജിത് സുകുമാരന്‍, അഡ്വ. പി. അരുള്‍ (ജനറല്‍ സെക്രട്ടറിമാര്‍), തിരുവനന്തപുരം - അഡ്വ എസ്. സുരേഷ് (പ്രസിഡന്റ്), ബിജു വി. നായര്‍, സജി പാപ്പനംകോട് (ജനറല്‍ സെക്രട്ടറിമാര്‍).

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.