പാനൂര്‍: പി.ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്നു വീണ്ടും പരിഗണിക്കും. കഴിഞ്ഞ ദിവസം നല്കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിച്ച കോടതി സിബിഐയ്ക്ക് നോട്ടീസയച്ചിരുന്നു. സിബിഐ ഇന്നു നല്കുന്ന മറുപടിയിന്മേല് വാദം നടക്കും. പി.ജയരാജനെ സിബിഐ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനെ തുടര്‍ന്നാണ് കേസില്‍ പ്രതിചേര്‍ക്കപ്പെടും മുന്‍പ് പി.ജയരാജന് തലശേരി സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിനായി സമീപിച്ചത്.
മുന്‍പു നല്കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി ഇതേ കോടതി തളളിയതാണ്. ജാമ്യഹര്‍ജി കൂടുതല്‍ വാദത്തിനു വെയ്ക്കാതെ തളളാനാണ് സാധ്യത. അനാരോഗ്യം ചൂണ്ടിക്കാട്ടി സിബിഐയ്ക്കു മുന്നില്‍ ഹാജരാവാതെ പി. ജയരാജന് കോടതിയെ സമീപിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: