തേഞ്ഞിപ്പലം: മലപ്പുറം കാക്കാഞ്ചേരിയില് ശബരിമല തീര്‍ഥാടനം കഴിഞ്ഞു മടങ്ങിയവര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു നിരവധി പേര്‍ക്കു പരിക്കേറ്റു. ബംഗളൂരു ആനക്കല്‍ ജിഗിനി സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരില്‍ ആറുപേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ അഞ്ചു പേരുടെ നിലഗുരുതരമാണ്. അഞ്ചുപേരുടെ നില ഗുരുതരമാണ്.
ദേശീയപാതയിലെ തേഞ്ഞിപ്പലം കാക്കഞ്ചേരി വളവില്‍ തിങ്കളാഴ്ച രാവിലെ എട്ടരയോടെയാണ് അപകടം. മകരവിളക്കു ദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന സംഘത്തിന്റെ ടൂറിസ്റ്റ് ബസാണ് കാക്കഞ്ചേരി അപകടവളവിലെ റോഡരികിലെ പാടത്ത് മറിഞ്ഞത്. അമ്പതിലധികം പേര് ബസിലുണ്ടായിരുന്നു. കെഎസ്ആര്‍ടിസി ബസിനെ മറികടക്കുന്നതിനിടെയാണ് അപകടം. ഡ്രൈവറുടെ അമിതവേഗമാണ് അപകടത്തിനിടയാക്കിയതെന്നു പോലീസ് പറഞ്ഞു. തേഞ്ഞിപ്പലം പോലീസും നാട്ടുകാരും സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: