കരുനാഗപ്പള്ളി: രാഷ്ട്രത്തില്‍ പ്രബുദ്ധ പൗരന്മാരെ സൃഷ്ടിച്ചെടുക്കുകയെന്നതാണ് ആര്‍എസ്എസിന്റെ ലക്ഷ്യമെന്ന് ആര്‍എസ്എസ് പ്രാന്തീയകാര്യകാരി സദസ്യന്‍ ആര്.സഞ്ജയന് പറഞ്ഞു. മകരസംക്രമ മഹോത്സവത്തിന്റെ ഭാഗമായി നടന്ന സാംഘിക്കില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വെറും വ്യക്തികളെയല്ല, സമാജത്തിനാവശ്യം രാഷ്ട്രബോധമുള്ള പൗരന്മാരെയാണ്. അവര്‍ക്ക് മാത്രമേ ധര്മ്മബോധത്തില് ചിന്തിക്കുവാന്‍ കഴിയുകയുള്ളു. രാജ്യം നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാന്‍ ഇത്തരം തലമുറകള്ക്കേ സാധിക്കു. രാഷ്ട്രീയ സാംസ്കാരിക സാമൂഹിക മണ്ഡലങ്ങളില്‍ ആര്‍എസ്എസ് ഇത്തരം വ്യക്തികളെ രാജ്യത്തിന് സംഭാവന ചെയ്തിട്ടുണ്ട്.
രാജ്യത്തെ മുഴുവന്‍ പേരുടെയും ഉന്നതി മാത്രമാണ് അതിലൂടെ ലക്ഷ്യമിടുന്നത്. ഭാരതമണ്ണിനെ നശിപ്പിക്കാന്‍ ശ്രമിക്കുന്ന കുടുംബവാഴ്ചയുടെ കാലഘട്ടത്തിന് വിരാമമായിരിക്കുകയാണ്. മോദി നയിക്കുന്ന കേന്ദ്രസര്‍ക്കാര്‍ ജനങ്ങളുടെ വികസനം ലക്ഷ്യമിടുന്നതാണ്. രാജ്യത്തിന്റെ പൈതൃകവും സംസ്കാരവും സംരക്ഷിച്ച് മുന്നോട്ട് പോകുന്ന കേന്ദ്രസര്‍ക്കാര്‍ സാധാരണ ജനസേവനം മാത്രമാണ് ലക്ഷ്യമിടുന്നത്. ഓരോ പദ്ധതികളും പ്രഖ്യാപിക്കുമ്പോള്‍ അതെല്ലാം സാധാരണക്കാരന് യഥേഷ്ടം പ്രയോജനപ്പെടുന്ന രീതിയിലാണ് താഴെതട്ടിലേക്ക് നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് ജില്ലാ സഹകര്യവാഹ് ആര്.ബാബു, താലൂക്ക് കാര്യവാഹ് അധീഷ് എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: