ബാഗ്ദാദ്: ഇറാഖിലെ അന്‍ബാര്‍, സലാഹുദ്ദീന് പ്രവശ്യകളില്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 35 ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടു.
അന്‍ബാര്‍ പ്രവശ്യയില്‍ യുഎസ് നേതൃത്വത്തിലുള്ള സഖ്യസേനയും ഇറാക്ക് സൈന്യവും സംയുക്തമായാണ് ഭീകരരെ നേരിട്ടത്. ഇവിടെ 25 ഭീകരരെ വധിച്ചു. ഐഎസിന്റെ ആറ് വാഹനങ്ങളും സൈന്യം തകര്‍ത്തു.
നാല് സൈനികരും ഏറ്റുമുട്ടലില്‍ മരിച്ചു. ഒന്‍പത് പേര്‍ക്ക് പരിക്കേറ്റുവെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: