കൊളത്തൂര്‍ : കോഴിക്കോട് ആത്മ ഫാംസ്കൂള്‍ പദ്ധതിയില്‍ ഏറ്റെടുത്ത് നടത്തുന്ന ‘ജൈവഗ്രാമം’ പച്ചക്കറി പദ്ധതിക്ക് കൊളത്തൂരില്‍ തുടക്കമായി. തൊഴിലുറപ്പു പദ്ധതിയില്‍ നന്മണ്ട ഗ്രാമപഞ്ചായത്താണ് നിലമൊരുക്കി നല്‍കിയത്. കുടുംബശ്രീ, സ്വയംസഹായ സംഘങ്ങള്‍ എന്നിവയടങ്ങുന്ന സംഘകൃഷിയായാണ് കൊളത്തൂര്‍ ഫാര്‍മേഴ്സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ 5 ഏക്കര്‍ സ്ഥലത്ത് കൃഷി ആരംഭിച്ചത്. വിത്ത്, ജൈവ വളം, ജലസേചനം, കീടനിയന്ത്രണ സംവിധാനം എന്നിവ ക്ലബ്ബ് ഏര്‍പ്പെടുത്തും. നന്മണ്ട കൃഷിഭവന് കര്‍ഷകര്‍ക്ക് പരിശീലനം നല്‍കും. മണ്ണുത്തി കാര്‍ഷിക സര്‍വ്വകലാശാലയില്‍ നിന്നുള്ള മികച്ചയിനം വിത്തുകളാണ് കര്‍ഷകര്‍ക്ക് ലഭ്യമാക്കിയത്. പഞ്ചായത്ത് അംഗം ടി.പി നിസാമുദ്ദീന്‍ വിത്ത് വിതരണം നടത്തി പദ്ധതിക്ക് തുടക്കം കുറിച്ചു. ക്ലബ്ബ് പ്രസിഡണ്ട് പ്രേംനാഥ് മംഗലശ്ശേരി അദ്ധ്യക്ഷനായിരുന്നു. സി. വാസവന്, സി.എം സദാനന്ദന്, പുത്തലത്ത് ബാലകൃഷ്ണന്, എം.ഇ ഉണ്ണികൃഷ്ണന്, നെടു മ്പ്രശ്രേരി സദാനന്ദന് നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: